BREAKING NEWS: സംസ്ഥാനത്തെ വൈദ്യുതി നിരക്ക് കൂട്ടി

സംസ്ഥാനത്തെ വൈദ്യുതി നിരക്ക് കൂട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു. 6.8 ശതമാനമാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ബിപിഎല്‍ പട്ടികയില്‍ ഉള്‍പ്പെടുന്നവര്‍ക്ക് വര്‍ധന ബാധകമല്ലെന്ന് റെഗുലേറ്ററി കമ്മീഷന്‍ ചെയര്‍മാന്‍ പ്രേമന്‍ ദിനരാജ് അറിയിച്ചു.

പുതുക്കിയ വൈദ്യുതി നിരക്ക് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. പ്രതിമാസം 50 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് 25 പൈസ വര്‍ധിപ്പിച്ചു. 50 മുതല്‍ 100 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് 50 പൈസ കൂട്ടിയിട്ടുണ്ട്.

കാലവര്‍ഷത്തിന്റെ കുറവാണ് ആഭ്യന്തര വൈദ്യുതി ഉല്‍പാദനം കുറയുന്നതിലേക്ക് നയിച്ചതെന്നാണ് സര്‍ക്കാര്‍ വാദം. വേനലില്‍ വൈദ്യുതി ഉപയോഗം വര്‍ധിച്ചതോടെ പുറമേനിന്നു വൈദ്യുതി വന്‍തോതില്‍ പണംകൊടുത്തു വാങ്ങേണ്ടിവന്നത് സ്ഥിതി രൂക്ഷമാക്കി.



ദൈനംദിന ആവശ്യങ്ങള്‍ക്കുപോലും പണം കണ്ടെത്താനാകാത്ത സ്ഥിതിയിലാണു ബോര്‍ഡ്. പവര്‍കട്ട് കൂടാതെ മുന്നോട്ടുപോകാന്‍ കഴിയില്ലെന്നു വൈദ്യുതിമന്ത്രി എം.എം. മണി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply