എംഎല്‍എ യു. പ്രതിഭയുടെ മുന്‍ ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

എംഎല്‍എ യു. പ്രതിഭയുടെ മുന്‍ ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

കായംകുളം എംഎല്‍എ യു. പ്രതിഭയുടെ മുന്‍ ഭര്‍ത്താവ് ആത്മഹത്യ ചെയ്ത നിലയില്‍. നിലമ്പൂര്‍ ചുങ്കത്തറ കെഎസ്ഇബി ഓവര്‍സിയറും ആലപ്പുഴ തകഴി സ്വദേശിയുമായ കെ.ആര്‍ ഹരി (47)യാണ് വാടക ക്വാട്ടേഴ്‌സില്‍ തൂങ്ങി മരിച്ചത്.

തിങ്കളാഴ്ച രാവിലെ പത്തോടെയാണ് സംഭവം പുറത്തറിയുന്നത്. മൂന്ന് പേജുള്ള ആത്മഹത്യാക്കുറിപ്പും സ്ഥലത്തുനിന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

നിലമ്പൂര്‍ സിഐ സുനില്‍ പുളിക്കലിന്റെ നേതൃത്വത്തില്‍ പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി നിലമ്പൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

2001 ഫെബ്രുവരി നാലിനാണ് യു. പ്രതിഭയും ഹരിയും വിവാഹിതരായത്. ഹരി സി.പി.എം പ്രവര്‍ത്തകനായിരുന്നു. അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് 10 വര്‍ഷമായി അകന്നു കഴിഞ്ഞിരുന്ന പ്രതിഭ, 2018ല്‍ ആലപ്പുഴ കുടുംബകോടതി വഴി വിവാഹമോചനം നേടി. ഇവര്‍ക്ക് ഒരു മകനുണ്ട്.



വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply