ഫോനി ചുഴലിക്കാറ്റ്: ഒഡീഷക്ക് സഹായവുമായി കെ.എസ്.ഇ.ബി

ഫോനി ചുഴലിക്കാറ്റില്‍ തകര്‍ന്ന ഒഡീഷക്ക് സഹായവുമായി കെ.എസ്.ഇ.ബി. താറുമാറായ വൈദ്യുത ബന്ധം പുനഃസ്ഥാപിക്കാന്‍ 200 അംഗ സംഘത്തെയാണ് കെ.എസ്.ഇ.ബി ഒഡീഷയിലേക്ക് അയച്ചിരിക്കുന്നത്.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂര്‍, പാലക്കാട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ നിന്നുള്ള സംഘത്തെയാണ് ഒഡീഷയിലേക്ക് അയച്ചത്. സംഘത്തില്‍ തൊഴിലാളി മുതല്‍ അസി.എന്‍ജിനീയര്‍ വരെയുണ്ട്. ഒഡീഷ ഊര്‍ജ സെക്രട്ടറിയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണിത്.

മുമ്പ് പ്രളയം, ഓഖി സമയങ്ങളിലും തമിഴ്‌നാട്ടിലും ഇത്തരത്തിലുള്ള വലിയ ദൗത്യമേറ്റെടുത്തതിന്റെ ആത്മവിശ്വാസത്തിലാണ് സംഘം യാത്ര തിരിച്ചത്. ഒഡീഷയിലെ പ്രസരണ ലൈനുകള്‍ പുന:സ്ഥാപിക്കുക എന്നതാണ് സംഘത്തിന്റെ പ്രധാന ചുമതല.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment