കറന്റ് കട്ട് നിത്യസംഭവം ; കെ എസ് ഇ ബി ഓഫീസ് പഠന മുറിയാക്കി വിദ്യാർഥികൾ
കറന്റ് കട്ട് നിത്യസംഭവം ; കെ എസ് ഇ ബി ഓഫീസ് പഠന മുറിയാക്കി വിദ്യാർഥികൾ
കോഴിക്കോട് : വേറിട്ട സമരമുറയുമായി ഒരുകൂട്ടം വിദ്യാർഥികൾ. ഉണ്ണികുളം കെസിഇബി ഓഫീസ് വ്യത്യസ്തമായ ഒരു സമര രീതിക്കാണ് കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത്.ദിവസേനയുള്ള വൈദ്യുതി മുടക്കം കാരണം പഠനം മുടങ്ങിയ സമീപ പ്രദേശികളായ ഒരു കൂട്ടം വിദ്യാർത്ഥികളാണ് കെ എസ് ഇ ബി ഓഫീസിനെ പഠന മുറിയാക്കിയത്.
വൈദ്യുതി മുടക്കം മൂലം മറ്റു മാർഗങ്ങളില്ലാതെവന്നതിനാലാണ് ഇത്തരത്തിലുള്ള പ്രതിഷേധ മാർഗ്ഗം സ്വീകരിച്ചതെന്ന് വിദ്യാർഥികൾ പറഞ്ഞു.വൈദ്യുതി മുടക്കം പതിവായ നാട്ടിൽ അത് പലപ്പോഴും ബാധിക്കുന്നത് വിദ്യാർത്ഥികളെയാണ്.കാലാവസ്ഥാ വ്യതിയാനങ്ങൾ ആദ്യം ബാധിക്കുന്നതും വൈദ്യുതി വകുപ്പിനെ തന്നെ.
മഴ ശക്തി പ്രാപിച്ചതോട് കൂടി പവർ കട്ട് സ്‌ഥിരം കാഴ്ചയായി മാറിയിരിക്കുകയാണ് .പരാതി പറയാൻ വിളിച്ചാലകട്ടെ ഫോൺ പോലും കിട്ടാത്ത അവസ്ഥയും.ഈ അവസരത്തിലാണ് വ്യത്യസ്ത പ്രതിഷേധവുമായി വിദ്യാർത്ഥികൾ എത്തിയത്.എന്തായാലും ഈ വ്യത്യസ്ത സമരമുറ അധികാരികളുടെ കണ്ണു തുറപ്പിക്കും എന്ന പ്രതീക്ഷയിലാണ് വിദ്യാർഥികളും നാട്ടുകാരും.
Leave a Reply