കെ എസ് ആർ ടി സി ബസും ലോറിയും കൂട്ടിയിടിച്ച് തീപിടിച്ചു; ഒഴിവായത് വന്‍ അപകടം

കെ എസ് ആർ ടി സി ബസും ലോറിയും കൂട്ടിയിടിച്ച് തീപിടിച്ചു; ഒഴിവായത് വന്‍ അപകടം

കൊട്ടാരക്കരായി കെ എസ് ആർ ടി സി ബസും ലോറിയും കൂട്ടിയിടിച്ച് നാല് പേര്‍ക്ക് പരിക്കേറ്റു. ഇടിയുടെ ആഘാതത്തില്‍ ഉണ്ടായ തീപിടുത്തത്തില്‍ ബസും ലോറിയും കത്തി നശിച്ചു. കൊട്ടാരക്കര വാളകം വയക്കലിലാണ് അപകടം ഉണ്ടായത്.

പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. അതേസമയം തീ ആളിപ്പടരുന്നതിന് മുന്‍പ് യാത്രക്കാരെ ബസില്‍ നിന്നും ഇറങ്ങാനായത് വന്‍ ദുരന്തം ഒഴിവാക്കി.

പരിക്കേറ്റ ബസ് ഡ്രൈവറേയും കണ്ടക്ടറേയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡ്രൈവർ കാരേറ്റ് സ്വദേശി പ്രകാശ് (50), കണ്ടക്ടർ പള്ളിക്കൽ സ്വദേശി സജീം (41) എന്നിവരാണ് ചികിത്സയിലുള്ളത്. പ്രകാശിന് പൊള്ളലും സജീമിന് തലയ്ക്ക് പരിക്കുമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment