കയറുന്നതിനിടെ കെ എസ് ആര്‍ ടി സി ബസ്സിനടിയില്‍പെട്ട് വൃദ്ധ മരിച്ചു

കയറുന്നതിനിടെ കെ എസ് ആര്‍ ടി സി ബസ്സിനടിയില്‍പെട്ട് വൃദ്ധ മരിച്ചു

കെ എസ് ആര്‍ ടി സി ബസ്സില്‍ കയറുന്നതിനിടെ വീണ് ചക്രം കാലില്‍ കയറിയിറങ്ങി വൃദ്ധ മരിച്ചു. ഒറ്റശേഖരമംഗലം മണ്ഡപത്തിന്‍ കടവ് പുല്ലാന്നി വിളവീട്ടില്‍ വിജയമ്മ (70) ആണ് മരിച്ചത്. കാട്ടാക്കട കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്റില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം.

ബസില്‍ കയറുന്നതിനിടെ കാല്‍ വഴുതി വീണ വൃദ്ധയുടെ കാലില്‍ ബസിന്റെ ചക്രം കയറിയിറങ്ങുകയായിരുന്നു. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment