അഞ്ചാം ക്ലാസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കെഎസ്ആര്‍ടിസി ബസ് കണ്ടക്ടര്‍ അറസ്റ്റില്‍

അഞ്ചാം ക്ലാസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കെഎസ്ആര്‍ടിസി ബസ് കണ്ടക്ടര്‍ അറസ്റ്റില്‍

കെഎസ്ആര്‍ടിസി ബസ്സിലെ കണ്ടക്ടര്‍ അഞ്ചാംക്ലാസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു. കായംകുളത്തെ കരീലക്കുളങ്ങരയിലാണ് സംഭവം.

മലപ്പുറം സ്വദേശിയായ ഗഫൂറാണ് സംഭവത്തില്‍ പ്രതിയായ കണ്ടക്ടര്‍. ഇയാളെ കായംകുളം പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയ്‌ക്കെതിരെ പൊലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തു.

കുട്ടി ചവറയിലേക്ക് പോകാന്‍ അമ്മയ്ക്കും അമ്മൂമ്മയ്ക്കും ഒപ്പമാണ് ബസ്സില്‍ കയറിയത്. കുട്ടി തനിച്ച് സീറ്റില്‍ ഇരിക്കുന്നതിടെയാണ് കണ്ടക്ടര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.

തുടര്‍ന്ന് കുട്ടി ബഹളം വെച്ചതോടെ യാത്രക്കാര്‍ ബസ്സ് തടഞ്ഞിട്ട് പൊലീസെത്തി ഇയാളെ അറസ്റ്റ് ചെയ്തു. കുട്ടി ചവറയിലേക്ക് പോകാന്‍ അമ്മയ്ക്കും അമ്മൂമ്മയ്ക്കും ഒപ്പമാണ് ബസ്സില്‍ കയറിയത്. കുട്ടി തനിച്ച് സീറ്റില്‍ ഇരിക്കുന്നതിടെയാണ് കണ്ടക്ടര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply