ദീര്‍ഘദൂര ഫാസ്റ്റ് പാസഞ്ചര്‍ ഉപേക്ഷിക്കാനൊരുങ്ങി കെ.എസ്.ആര്‍.ടി.സി

ദീര്‍ഘദൂര ഫാസ്റ്റ് പാസഞ്ചര്‍ ഉപേക്ഷിക്കാനൊരുങ്ങി കെ.എസ്.ആര്‍.ടി.സി

രണ്ടു ജില്ലയില്‍ കൂടുതല്‍ ദൂരത്തില്‍ ഫാസ്റ്റ് പാസഞ്ചര്‍ ഓടിക്കേണ്ടെന്നു നിര്‍ദ്ദേശിച്ച് കെ.എസ്.ആര്‍.ടി.സി. ഓപ്പറേഷന്‍സ് എക്‌സ്‌ക്യൂട്ടീവ് ഡയറക്ടറാണ് ഉത്തരവിറക്കിയിരിക്കുന്നത്. സൂപ്പര്‍ ഫാസ്റ്റ് മുതല്‍ മുകളിലേക്കുള്ള ബസുകള്‍ മാത്രം ഈ റൂട്ടുകളില്‍ ഉപയോഗിച്ചാല്‍ മതിയെന്നും ഉത്തരവില്‍ പറയുന്നു.

ദേശീയ പാതയിലും എം.സി. റോഡിലും തൃശൂര്‍ ഭാഗത്തേക്കും തിരികെയും 15 മിനിട്ട് ഇടവേളയില്‍ സൂപ്പര്‍ ഫാസ്റ്റ് ബസുകളുടെ സമയം ക്രമീകരിക്കുന്നതിന്റെ പേരിലാണ് ഫാസ്റ്റ് പാസഞ്ചറുകളെ പുറത്താക്കുന്നത്.

ഇത്തരം ദീര്‍ഘദൂര സര്‍വീസില്‍ നിന്നും ഒഴിവാക്കപ്പെടുന്ന ഫാസ്റ്റ് പാസഞ്ചര്‍ ബസുകള്‍ തൊട്ടടുത്ത ജില്ലകളിലെ പ്രധാന സ്റ്റേഷനുകളിലേക്കു 10 മിനിറ്റ് ഇടവേളകളില്‍ ചെയിന്‍ സര്‍വീസിനായി ഉപയോഗിക്കാനും തീരുമാനിച്ചിട്ടുണ്ട്.

തിരുവനന്തപുരത്തു നിന്നു കൊല്ലം വരെയും കൊല്ലത്തു നിന്നും ആലപ്പുഴയില്‍ നിന്നും എറണാകുളം വരെയും എറണാകുളത്തു നിന്നു തൃശൂര്‍ വരെയും എം.സി. റോഡില്‍ തിരുവനന്തപുരത്തു നിന്നു കൊട്ടാരക്കര വരെയും കൊട്ടാരക്കരയില്‍ നിന്നു കോട്ടയം വരെയും കോട്ടയത്തു നിന്ന് അങ്കമാലി വരെയും മാത്രമാകും ഇനി ഫാസ്റ്റ് പാസഞ്ചറിന്റെ ഓട്ടം.

എന്നാല്‍ ഇത്തരത്തില്‍ ഫാസ്റ്റ് പാസഞ്ചറുകള്‍ നിര്‍ത്തലാക്കുന്നതോടെ കുറഞ്ഞ ചെലവില്‍ ദീര്‍ഘദൂരയാത്ര നടത്താനുള്ള ജനങ്ങളുടെ സൗകര്യം ഇല്ലാതാകും. സ്വകാര്യ ബസ് ലോബിയുമായി ബന്ധമുള്ള ഒരു ഉന്നതനാണ് പുതിയ പരിഷ്‌കാരത്തിനു പിന്നിലെന്ന ആക്ഷേപവും കോര്‍പറേഷനുള്ളിലുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply