ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിലെ ഡ്രൈവര്‍ കുഴഞ്ഞു വീണു: അപകടം ഒഴിവായത് തലനാരിഴക്ക്
ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിലെ ഡ്രൈവര്‍ കുഴഞ്ഞു വീണു: അപകടം ഒഴിവായത് തലനാരിഴക്ക്
ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിലെ ഡ്രൈവര്‍ കുഴഞ്ഞു വീണു. കാഞ്ഞിരപ്പിള്ളി ബസ് സ്റ്റാന്‍ഡിനടുത്താണ് സംഭവം.
കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ കൂരാലി സ്വദേശി സന്തോഷാണ് സീറ്റില്‍ കുഴഞ്ഞു വീണത്. ഷുഗര്‍ ലെവല്‍ പെട്ടന്നു താഴ്ന്നതാണ് സന്തോഷ് തളര്‍ന്നു വീഴാന്‍ കാരണമായത്.
കാഞ്ഞിപ്പള്ളി ബസ് സ്റ്റാന്‍ഡിലേക്ക് കയറുന്നതിനിടെ ദേഹാസ്വാസ്ഥ്യമുണ്ടായി തളര്‍ന്നു വീഴുന്നതിനു മുന്നേ സന്തോഷിന് ബസ് സുരക്ഷിതമായി നിര്‍ത്താന്‍ സാധിച്ചതിനാല്‍ അപകടമൊഴിവായി.
യാത്രക്കാരും പൊലീസും ചേര്‍ന്ന് സന്തോഷിനെ ഉടന്‍ തന്നെ കാഞ്ഞിരപ്പിള്ളി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. മറ്റൊരു ഡ്രൈവര്‍ എത്തി സര്‍വ്വീസ് പൂര്‍ത്തീകരിച്ചു
Leave a Reply