പ്രതീക്ഷിച്ച ലാഭം ലഭിച്ചില്ല: കെഎസ്ആര്‍ടിസി ഇലക്ട്രിക് ബസ് നിര്‍ത്തുന്നു
പ്രതീക്ഷിച്ച ലാഭം ലഭിച്ചില്ല: കെഎസ്ആര്‍ടിസി ഇലക്ട്രിക് ബസ് നിര്‍ത്തുന്നു
കെഎസ്ആര്‍ടിസി വലിയ പ്രതീക്ഷയില്‍ നിരത്തിലിറക്കിയ ഇലക്ട്രിക് ബസ് നിര്‍ത്തലാക്കുന്നു. കഴിഞ്ഞദിവസം സംസ്ഥാനത്ത് ആകെയുള്ള 10 ബസുകളും താല്‍ക്കാലികമായി സര്‍വീസ് അവസാനിപ്പിച്ചു.
നിലവില്‍ എറണാകുളത്തും തിരുവനന്തപുരത്തുമായി അഞ്ച് വീതം ഇലക്ട്രിക് ബസ്സുകളാണ് ഉണ്ടായിരുന്നത്. നേരത്തേ തന്നെ തമ്പാനൂര്‍ ഡിപ്പോയില്‍ രണ്ടു ബസുകള്‍ കട്ടപ്പുറത്താണ്.
പ്രതീക്ഷിച്ച ലാഭം ലഭിക്കാത്തതാണ് ഇലക്ട്രിക് ബസ്സിന്റെ സര്‍വീസ് നിര്‍ത്തലാക്കാന്‍ അധികൃതരെ പ്രേരിപ്പിച്ചത്. എറണാകുളത്തു നിന്നും തിരുവനന്തപുരത്ത് എത്തിയ മൂന്നു ബസ്സിലേയും ഡ്രൈവര്‍മാരോട് ബസ് ഡിപ്പോയിലിട്ട് മടങ്ങാന്‍ നിര്‍ദേശം നല്‍കിയിരുന്നു.
തിരുവനന്തപുരത്തു നിന്നും എറണാകുളത്തെത്തിയ അഞ്ച് ബസ്സുകളിലേയും ഡ്രൈവര്‍മാര്‍ക്ക് ഇതേ നിര്‍ദ്ദേശം തന്നെയാണ് ലഭിച്ചത്. എറണാകുളത്തെ ബസ് ചാര്‍ജിങ് സ്റ്റേഷന് തകരാറിലായത് ഇലക്ട്രിക് ബസ്സുകളുടെ യാത്ര പ്രസിസന്ധിയിലാക്കി. ഇതേതുടര്‍ന്ന് ചാര്‍ജ് ചെയ്യാന്‍ ആലുവ വരെ പോകണം.
അതുവരെ ബസ്സില്‍ ചാര്‍ജ് നിലനിര്‍ത്തുക എന്നത് പ്രായോഗികമല്ലാത്തതും സര്‍വീസ് നിര്‍ത്തുന്നതിന് കാരണമായി. ഇലക്ട്രിക് ബസ്സുകളുടെ കന്നി ഓട്ടമെ പാളിയിരുന്നു. ആദ്യ യാത്രയില്‍ തന്നെ ചാര്‍ജ് തീര്‍ന്ന് പല ബസ്സുകളും വഴിയില്‍ കിടന്നു.
- നോട്ട് നിരോധന വാർത്ത; സാമ്പത്തിക കേരളത്തെ ഞെട്ടിച്ചു
- ചിയാൻ വിക്രമിന്റെ ആക്ഷൻ ത്രില്ലർ എന്റെർറ്റൈനെർ “വീര ധീര ശൂരൻ” മാർച്ച് 27ന് തിയേറ്ററുകളിലേക്ക്
- അഖില ഭാരത ശ്രീമദ് ഭാഗവതാമൃത സത്രത്തിന് മള്ളിയൂരിൽ തിരിതെളിഞ്ഞു.
- ബൈക്ക് മോഷ്ടാക്കളെ അറസ്റ്റ് ചെയ്തു
- ധീരജവാന്മാര്ക്ക് സ്നേഹാദരം സമ്മാനിച്ച് ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാര്‍
- അപ്പാർട്മെന്റിൽ അതിക്രമിച്ച് കയറി കൊലപാതകശ്രമം നടത്തിയ പ്രതിയെ കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു
- സ്വീഡനിൽ ജോലി വാഗ്ദാനം നൽകി നിരവധി പേരിൽ നിന്നും ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതി പിടിയിൽ
- എം ഡി എം എ യുമായി യുവതിയുൾപ്പടെ രണ്ട് പേർ പോലീസ് പിടിയിൽ
- പോക്സോ കേസിലെ പ്രതിയെ 53 വർഷം കഠിന തടവിനു ശിക്ഷിച്ചു
- St Thomas School | UKG കുട്ടികളെ മര്‍ദ്ദിച്ച സംഭവത്തില്‍ ഏഴാം മൈല്‍ സെന്റ് തോമസ് സ്കൂളിന് എതിരെ പ്രതിഷേധം ശക്തമാവുന്നു
Leave a Reply
You must be logged in to post a comment.