കെ എസ് ആര്‍ ടി സി ഇലക്ട്രിക് ബസ് ചാര്‍ജ് തീര്‍ന്ന് പെരുവഴിയില്‍; പ്രതിഷേധവുമായി യാത്രക്കാര്‍

കെ എസ് ആര്‍ ടി സി ഇലക്ട്രിക് ബസ് ചാര്‍ജ് തീര്‍ന്ന് പെരുവഴിയില്‍; പ്രതിഷേധവുമായി യാത്രക്കാര്‍

ചേര്‍ത്തല: കെ എസ് ആര്‍ ടി സിയുടെ അന്തര്‍ജില്ല ഇലക്ട്രിക് ബസ് ഉത്ഘാടന ദിവസം തന്നെ ചാര്‍ജ് തീര്‍ന്ന് പെരുവഴിയിലായി. സംസ്ഥാന സര്‍ക്കാരിന്റെ പരിസ്ഥിതി വാഹന നയത്തിന്റെ ഭാഗമായി പുറത്തിറക്കിയ ഇലക്ട്രിക് ബസാണ് ആദ്യ യാത്രയില്‍ തന്നെ പെരുവഴിയിലായത്.

തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേയ്ക്ക് യാത്ര പുറപ്പെട്ട ഇലക്ട്രിക് ബസാണ് ചാര്‍ജ് തീര്‍ന്നതിനെ തുടര്‍ന്ന് ചേര്‍ത്തല എക്സ് റെ ജങ്ഷനില്‍ വെച്ച് നിന്ന് പോയത്.

യാത്ര മുടങ്ങിയതോടെ യാത്രക്കാര്‍ പ്രതിഷേധിച്ചു. എറണാകുളത്തിനും തിരുവനന്തപുരത്തിനും ഇടയ്ക്ക് പത്തു ബസുകളാണ് സര്‍വീസ് നടത്താന്‍ കെ എസ് ആര്‍ ടി സി തീരുമാനിച്ചിരുന്നത്.

ഇന്ത്യയുടെ കാലുപിടിച്ച് പാകിസ്ഥാന്‍; ‘സമാധാനത്തിന് ഒരു അവസരം നല്‍കൂ’…

പുല്‍വാമ ഭീകരാക്രമണത്തില്‍ ഇന്ത്യയുടെ തിരിച്ചടി ഭയന്ന് പാകിസ്ഥാന്‍. പുല്‍വാമ ഭീകരാക്രമണത്തില്‍ പാകിസ്ഥാനെതിരെ ഇന്ത്യ തെളിവുകള്‍ നിരത്തിയതോടെ പാകിസ്താന്‍ പ്രതിരോധത്തിലായി.

തെളിവുകള്‍ പുറത്തു വിട്ടതോടെ ഭൂരിപക്ഷം ലോക രാഷ്ട്രങ്ങളും യു എന്നും പാകിസ്ഥാനെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ചിരുന്നു. ഇന്ത്യയുടെ തിരിച്ചടി ശക്തമാകുമെന്ന ഭയത്താല്‍ സഹായ അപേക്ഷയുമായി രംഗത്ത്‌ എത്തിയിരിക്കുകയാണ് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply