വര്‍ഷങ്ങള്‍ക്കു ശേഷം സ്വന്തം വരുമാനത്തില്‍ നിന്ന് ശമ്പളം നല്‍കാനൊരുങ്ങി കെഎസ്ആര്‍ടിസി

വര്‍ഷങ്ങള്‍ക്കു ശേഷം സ്വന്തം വരുമാനത്തില്‍ നിന്ന് ശമ്പളം നല്‍കാനൊരുങ്ങി കെഎസ്ആര്‍ടിസി

വര്‍ഷങ്ങള്‍ക്കു ശേഷം സ്വന്തം വരുമാനത്തില്‍ നിന്ന് ശമ്പളം നല്‍കാനൊരുങ്ങി കെഎസ്ആര്‍ടിസി. ജനുവരി മാസത്തെ ശമ്പളം സ്വന്തം വരുമാനത്തില്‍ നിന്ന് കെഎസ്ആര്‍ടിസി നല്‍കും.

കഴിഞ്ഞ മാസത്തെ സര്‍വ്വീസുകളില്‍ നിന്നും ഒരു മാസത്തെ ശമ്പളത്തിന് വേണ്ട 90 കോടി രൂപ കെഎസ്ആര്‍ടിസിയ്ക്ക് ലഭിച്ചു. ശബരിമല സര്‍വ്വീസാണ് കെഎസ്ആര്‍ടിസിയുടെ ഈ ലാഭത്തിന് കാരണം.

എം പാനല്‍ ജീവനക്കാരെ പിരിച്ചു വിട്ടതും സര്‍വ്വീസുകള്‍ വെട്ടിച്ചുരുക്കിയതും കെഎസ്ആര്‍ടിസിയ്ക്ക് ഇപ്പോഴത്തെ നേട്ടം കൈവരിക്കാന്‍ കാരണമായി. എ സി ബസുകള്‍ക്കായിരുന്നു ശബരിമലയില്‍ കൂടുതല്‍ ആവശ്യക്കാര്‍. 44 എ സി ബസുകളാണ് പമ്പ-നിലയ്ക്കല്‍ ചെയിന്‍ സര്‍വീസിനു സ്ഥിരമായി ഓടിയത്.

കെഎസ്ആര്‍ടിസിക്ക് മണ്ഡല, മകരവിളക്കു കാലത്ത് റെക്കോര്‍ഡ് വരുമായ 45.2 കോടി രൂപയാണ് ലഭിച്ചത്. പമ്പ-നിലയ്ക്കല്‍ സര്‍വീസില്‍ നിന്ന് 31.2 കോടി രൂപയും, മറ്റ് ദീര്‍ഘദൂര സര്‍വീസുകളില്‍ നിന്ന് 14 കോടി രൂപയും വരുമാനമായി ലഭിച്ചു. കഴിഞ്ഞ വര്‍ഷം ഇത് 15.2 കോടി രൂപയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply