ഡ്രൈവര്‍മാരില്ല: സര്‍വീസുകള്‍ റദ്ദാക്കി; കെഎസ്ആര്‍ടിസിയില്‍ പ്രതിസന്ധി

ഡ്രൈവര്‍മാരില്ല: സര്‍വീസുകള്‍ റദ്ദാക്കി; കെഎസ്ആര്‍ടിസിയില്‍ പ്രതിസന്ധി

ഡ്രൈവര്‍മാരുടെ പിരിച്ചുവിടല്‍ പ്രതിസന്ധിയിലായി കെഎസ്ആര്‍ടിസി. ഇന്ന് കെഎസ്ആര്‍ടിസിയുടെ 200 ബസുകളാണ് സര്‍വീസ് മുടക്കിയത്. ഈ രീതിയിലാണെങ്കില്‍ പ്രവര്‍ത്തി ദിനമായതിനാല്‍ നാളെയും കെഎസ്ആര്‍ടിസിക്ക് വലിയ പ്രതിസന്ധിയായിരിക്കും നേരിടേണ്ടി വരിക. അതുകൊണ്ട് തന്നെ അവധിക്ക് പോയിരിക്കുന്ന എല്ലാവരോടും തിരികെ വരാന്‍ കെഎസ്ആര്‍ടിസി എം ഡി ആവശ്യപ്പെട്ടിട്ടുണ്ട്. തിങ്കളാഴ്ച സംസ്ഥാനത്ത് 500-ല്‍ അധികം സര്‍വീസുകള്‍ റദ്ദാക്കേണ്ടി വരുമെന്നും കെഎസ്ആര്‍ടിസി സുചന നല്‍കുന്നു.

താല്‍ക്കാലിക കണ്ടക്ടര്‍മാരെ കഴിഞ്ഞ ദിവസം പിരിച്ചുവിട്ടതിനുപിറകെയാണ് ഡ്രൈവര്‍മാരെയും പിരിച്ചുവിട്ടത്. ഏപ്രില്‍ എട്ടിലെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി പ്രകാരം 180 ദിവസത്തില്‍ കൂടുതല്‍ താത്കാലികമായി ജോലിയില്‍ തുടരുന്ന ഡ്രൈവര്‍മാരെ ഏപ്രില്‍ 30ന് മുന്പു പിരിച്ചുവിടേണ്ടതായിരുന്നു. എന്നാല്‍, ഈ വിധിക്കെതിരെ ജീവനക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും എംപാനല്‍ ജീവനക്കാരെ ഒഴിവാക്കണമെന്ന ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവയ്ക്കുകയായിരുന്നു. ഈ മാസം 30നു മുന്‍പ് വിധി നടപ്പിലാക്കണമെന്നായിരുന്നു സുപ്രീംകോടതി വിധിയില്‍ പറഞ്ഞിരുന്നത്.

പിരിച്ചുവിട്ടവരെ വീണ്ടും കരാര്‍ അടിസ്ഥാനത്തില്‍ തിരിച്ചുനിയമിക്കുന്നതിന്റെ സാധ്യത ഗതാഗതവകുപ്പ് പരിശോധിക്കുന്നുണ്ട്. എന്നാല്‍ പിഎസ്സി റാങ്കില്‍ മുന്നില്‍ നില്‍ക്കുന്ന ഡ്രൈവര്‍മാര്‍ കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. നാളെയാണ് കോടതി ഹര്‍ജി പരിഗണിക്കുന്നത്. ഈ കേസിലെ കോടതി നിലപാട് കൂടി അറിഞ്ഞാകും തുടര്‍നീക്കം. അതുവരെ കെഎസ്ആടിസിയില്‍ കടുത്ത പ്രതിസന്ധി തുടരും.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply