കെ എസ് ആർ ടി സി പമ്പുകൾ ആരംഭിക്കുന്നു; ആദ്യ ഘട്ടത്തിൽ 8 എണ്ണം




കെ എസ് ആർ ടി സി പമ്പുകൾ ആരംഭിക്കുന്നു; ആദ്യ ഘട്ടത്തിൽ 8 എണ്ണം

തിരുവനന്തപുരം: പൊതുജനങ്ങൾക്ക് ഗുണനിലവാരം കൂടിയതും കലർപ്പില്ലാത്തതുമായ പെട്രോളിയം ഉല്പനങ്ങൾ നൽകുന്നതിനും അതുവഴി വരുമാനം വർധിപ്പിക്കുന്നതിനുമായി കെ.എസ്.ആർ.ടി.സി സംസ്ഥാനത്തുടനീളം പെട്രോൾ – ഡീസൽ പമ്പുകൾ ആരംഭിക്കുന്നു.

ഇക്കാര്യം ഗതാഗത മന്ത്രി ആന്റണി രാജു തന്നെയാണ് അറിയിച്ചത്. ഇന്ത്യൻ ഓയിൽ കോർപ്പറേഷനുമായി ചേർന്ന് 67 പമ്പുകളാണ് തുടങ്ങാൻ ഉദ്ദേശിക്കുന്നത് . കെ എസ് ആർ ടി സി യുടെ , നിലവിൽ ഉള്ള ഡീസൽ പമ്പുകൾക്ക് ഒപ്പം പെട്രോൾ യൂണിറ്റു കൂടി ചേർത്താണ് പമ്പുകൾ തുടങ്ങുന്നത് .

ഡീലർ കമ്മീഷനും സ്ഥല വാടകയും ഉൾപ്പടെ ഉയർന്ന വരുമാനമാണ് ഇങ്ങനെ പ്രതീക്ഷിക്കുന്നത്. ഇത് കെ എസ് ആർ ടി സി യെ നിലവി ലുള്ള പ്രതിസന്ധിയിൽ നിന്ന് കരകയറാൻ സഹായിക്കുമെന്ന് ഗതാഗത മന്ത്രി പറഞ്ഞു .

ഈ പദ്ധതിയിലെ ആദ്യത്തെ എട്ട് പമ്പുകൾ നൂറു ദിവസത്തിനകം തുടങ്ങും , ഇതിനുള്ള അനുമതി ലഭിച്ചുവെന്ന് മന്ത്രി അറിയിച്ചു. ചേർത്തല , മാവേലിക്കര , മൂന്നാർ , ഗുരുവായൂർ , തൃശൂർ , ആറ്റിങ്ങൽ , നെടുമങ്ങാട് , ചാത്തന്നൂർ എന്നിവിടങ്ങളിലാണ് 100 ദിവസത്തിനുള്ളിൽ പമ്പുകൾ തുടങ്ങുക.

മൂവാറ്റുപുഴ , അങ്കമാലി , കണ്ണൂർ , കോഴിക്കോട് , പെരിന്തൽമണ്ണ എന്നിവിടങ്ങളിലും നിലവിലുള്ള ഡീസൽ പമ്പുകളോടൊപ്പം പെട്രോൾ പമ്പുകളും തുടങ്ങും .

കെ എസ് ആർ ടി സി ക്ക് ഇതിനായി സാമ്പത്തിക ബാധ്യത ഇല്ലെന്നും , മുഴുവൻ ചെലവും ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ആണ് മുടക്കുന്ന തെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*