കെഎസ്ആർടിസി എംഡിയെ തെറിപ്പിച്ചു; വീണ്ടും യൂണിയനുകളുടെ ആധിപത്യം
തിരുവനന്തപുരം: യൂണിയനുകളുടെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി കെഎസ്ആർടിസി എംഡി ടോമിൻ തച്ചങ്കരിയെ സര്‍ക്കാര്‍ മാറ്റി. കൊച്ചി സിറ്റി പോലീസ് കമ്മീഷണറായ എം പി ദിനേശാണ് പുതിയ എം ഡി. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
കെഎസ്ആർടിസിയെ രക്ഷിക്കാന്‍ ശ്രമം നടത്തുന്നതിനിടെയാണ് സി ഐ ടി യു ഉള്‍പ്പടെയുള്ള തൊഴിലാളി സംഘടനകളുടെ സമ്മര്‍ദങ്ങള്‍ക്കും ഗതാഗത മന്ത്രി ശശീന്ദ്രനുമായുള്ള അസ്വാരസ്യവും തച്ചങ്കരിയെ മാറ്റാന്‍ കാരണമായി.
വര്‍ഷങ്ങള്‍ക്കു ശേഷം കെഎസ്ആർടിസി സ്വന്തം വരുമാനത്തില്‍ ശമ്പളം നല്കുന്ന അവസ്ഥയിലേക്ക് എത്തിച്ചിരുന്നു. ശബരിമല പ്രത്യേക സര്‍വീസ് നടത്തിയാണ് ഈ നേട്ടം കൈവരിച്ചത്.
കൂടാതെ എം പാനല്‍ ജീവനക്കാരുടെ പിരിച്ചു വിടലിനും തച്ചങ്കരിയാണ് കാരണക്കാരന്‍ എന്നാണ് പിരിച്ചു വിടപ്പെട്ട എം പാനല്‍ ജീവനക്കാരും യൂണിയനുകളും ഒരു പോലെ പറയുന്നത്.