‘ഓര്‍ഡിനറി’ ഇനി ഓർമ്മ; സാധാരണക്കാരന്റെ ആനവണ്ടി പിൻവലിക്കുന്നു
‘ഓര്‍ഡിനറി’ ഇനി ഓർമ്മ; സാധാരണക്കാരന്റെ ആനവണ്ടി സിംഗിള്‍ ഡ്യൂട്ടിയുടെ മറവില്‍ പിൻവലിക്കുന്നു
തിരുവനന്തപുരം: ഓര്‍ഡിനറി സര്‍വീസുകള്‍ ഇല്ലാതാക്കി കെ.എസ്.ആര്‍.ടി.സിയുടെ പരിഷ്‌കരണം. ഒമ്പതു മുതലാണ് ഓര്‍ഡിനറി സര്‍വീസുകള്‍ സിംഗിള്‍ ഡ്യൂട്ടിയിലേക്കു മാറുന്നത്. ഇതിന്റെ മറവിൽ ഷെഡ്യൂള്‍ പുനഃക്രമീകരണത്തിന്റെയും മറവില്‍ ഓര്‍ഡിനറി സര്‍വീസുകളെ ഫാസ്‌റ്റ് പാസഞ്ചര്‍ ആക്കാനാണു തീരുമാനം.
ഓര്‍ഡിനറി ട്രിപ്പുകളോ ഷെഡ്യൂളുകളോ ഫാസ്‌റ്റ് പാസഞ്ചര്‍/സിറ്റി ഫാസ്‌റ്റ് ആക്കി മാറ്റാനാണു കഴിഞ്ഞ ദിവസം സി.എം.ഡി ടോമിന്‍ തച്ചങ്കരി വിളിച്ചു ചേര്‍ത്ത യോഗത്തിന്റെ തീരുമാനം. എ.ടി.ഒ മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇതു സംബന്ധിച്ചു നിര്‍ദേശം നല്‍കി.
Leave a Reply