തിരുപ്പൂരില്‍ കെഎസ്ആര്‍ടിസി സ്‌കാനിയ ബസ് അപകടത്തില്‍പ്പെട്ട് നിരവധി പേര്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

തിരുപ്പൂരില്‍ കെഎസ്ആര്‍ടിസി സ്‌കാനിയ ബസ് അപകടത്തില്‍പ്പെട്ട് നിരവധി പേര്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

തമിഴ്‌നാട്ടിലെ സേലം ദേശീയപാതയില്‍ തിരുപ്പൂരില്‍ കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ടു. 26 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പത്തനംതിട്ടയില്‍നിന്ന് ബംഗളൂരുവിലേക്ക് പോയ കെഎസ്ആര്‍ടിസി സ്‌കാനിയ ബസ്സാണ് അപകടത്തില്‍ പെട്ടത്.

പുലര്‍ച്ചെ രണ്ടുമണിക്കാണ് ഓവര്‍ ബ്രിഡ്ജില്‍ നിന്നും ബസ് താഴേയ്ക്ക് വീണ് അപകടമുണ്ടായത്. പരുക്കേറ്റവരെല്ലാം മലയാളികളാണ്. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്.

പരുക്കേറ്റവരെ തിരുപ്പൂര്‍, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. മുപ്പത് യാത്രക്കാരാണ് ബസ്സില്‍ ഉണ്ടായിരുന്നത്.

Also read: തിരുവല്ലയില്‍ മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി മൂന്നര മാസം പ്രായമുളള കുഞ്ഞ് മരിച്ചു

മുലപാല്‍ തൊണ്ടയില്‍ കുടുങ്ങി മൂന്നരമാസം പ്രായമുളള കുഞ്ഞ് മരിച്ചു. തിരുവല്ല തിരുമൂലപുരം കൊച്ചുതടത്തില്‍ ജോസഫ് ആന്റണിയുടെയും മേരി ആന്റണിയുടെയും മകന്‍ ബെന്‍സ്റ്റീന്‍ ആണ് മരിച്ചത്.

പാല്‍ തൊണ്ടയില്‍ കുടുങ്ങിയതോടെ കുഞ്ഞിന്റെ മൂക്കിലൂടെയും വായിലൂടെയും പത വരികയും കുഞ്ഞ് അബോധാവസ്ഥയിലാ കുകയും ചെയ്തു.

ഉടന്‍തന്നെ കുഞ്ഞിനെ തിരുവല്ല താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് പുഷ്പഗിരി മെഡിക്കല്‍ കോളേജ് ആശൂപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.കുഞ്ഞിന്റെ സംസ്‌കാരം നടത്തി. ബ്ലെസ്സി, ബെന്‍സി, ബെന്‍സ്സന്‍ എന്നിവരാണ് മറ്റ് മക്കള്‍.

പാല്‍ തൊണ്ടയില്‍ കുടുങ്ങിയതോടെ കുഞ്ഞിന്റെ മൂക്കിലൂടെയും വായിലൂടെയും പത വരികയും കുഞ്ഞ് അബോധാവസ്ഥയിലാ കുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply