നികുതി അടച്ചില്ല: കെഎസ്ആര്‍ടിസി സ്കാനിയ ബസ്സുകള്‍ പിടിച്ചെടുത്തു; ബംഗളൂരു സര്‍വീസുകള്‍ റദ്ദാക്കി
നികുതി അടച്ചില്ല: കെഎസ്ആര്‍ടിസി സ്കാനിയ ബസ്സുകള്‍ പിടിച്ചെടുത്തു; ബംഗളൂരു സര്‍വീസുകള്‍ റദ്ദാക്കി
നികുതി അടയ്ക്കാത്തതിനെ തുടര്‍ന്ന് മൂന്ന് കെഎസ്ആര്‍ടിസി സ്കാനിയ ബസ്സുകള്‍ തിരുവനന്തപുരം ആര്.ടി.ഒ പിടിച്ചെടുത്തു. ഇതോടെ ഉച്ചയ്ക്ക് ശേഷമുള്ള ബംഗളൂരൂ സര്‍വീസുകള്‍ കെഎസ്ആര്‍ടിസി റദ്ദാക്കി. ബംഗളൂര്, മൂകാംബിക റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ബസ്സുകളാണ് പിടിച്ചെടുത്തത്.
കഴിഞ്ഞ സെപ്റ്റംബര്‍ 30 വരെയുള്ള നികുതി മാത്രമാണ് ബസ്സുകള്‍ അടച്ചിട്ടുള്ളത്. എന്നാല്‍ പിടിച്ചെടുത്ത ബസ്സുകള്‍ അട്ടക്കുളങ്ങരയിലുള്ള കെഎസ്ആര്‍ടിസി ഡിപ്പോയില്‍ തന്നെ ഇട്ടിരിക്കുകയാണ്. നികുതി അടച്ച ശേഷം മാത്രമേ ബസ്സുകള്‍ സര്‍വ്വീസ് നടത്തുവെന്ന് മോട്ടാര്‍വാഹന വകുപ്പിനെ കെഎസ്ആര്‍ടിസി അറിയിച്ചു.
ഈ മൂന്ന് ബസ്സിലെയും മുഴുവന്‍ സീറ്റുകളും നേരത്തെ തന്നെ യാത്രക്കാര്‍ ബുക്ക് ചെയ്തതാണ്. പെട്ടന്നുളള റദ്ദാക്കല്‍ യാത്രക്കാരെ ബുദ്ധിമുട്ടിലാക്കും. എന്നാല്‍ കെഎസ്ആര്‍ടിസി പകരം സംവിധാനം ഏര്‍പ്പെടുത്തുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാര്‍.
- നോട്ട് നിരോധന വാർത്ത; സാമ്പത്തിക കേരളത്തെ ഞെട്ടിച്ചു
- ചിയാൻ വിക്രമിന്റെ ആക്ഷൻ ത്രില്ലർ എന്റെർറ്റൈനെർ “വീര ധീര ശൂരൻ” മാർച്ച് 27ന് തിയേറ്ററുകളിലേക്ക്
- അഖില ഭാരത ശ്രീമദ് ഭാഗവതാമൃത സത്രത്തിന് മള്ളിയൂരിൽ തിരിതെളിഞ്ഞു.
- ബൈക്ക് മോഷ്ടാക്കളെ അറസ്റ്റ് ചെയ്തു
- ധീരജവാന്മാര്ക്ക് സ്നേഹാദരം സമ്മാനിച്ച് ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാര്‍
Leave a Reply
You must be logged in to post a comment.