പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുത്തിട്ടും കെഎസ്ആര്‍ടിസി സര്‍വീസുകള്‍ ഇന്നും മുടങ്ങി
പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുത്തിട്ടും കെഎസ്ആര്‍ടിസി സര്‍വീസുകള്‍ ഇന്നും മുടങ്ങി
പിരിച്ചുവിട്ട എംപാനല്‍ ജീവനക്കാരെ ദിവസ വേതനാടിസ്ഥാനത്തില്‍ ജോലിയില്‍ തിരികെ പ്രവേശിപ്പിച്ചെങ്കിലും ഇന്നും കെഎസ്ആര്‍ടിസി സര്‍വീസുകള്‍ മുടങ്ങി. ഇന്ന് 277 സര്‍വീസുകളാണ് റദ്ദാക്കിയത്.
മധ്യമേഖലയെയും തെക്കന്‍ മേഖലയെയുമാണ് ഡ്രൈവര്‍മാരുടെ കുറവ് സാരമായി ബാധിച്ചത്. മധ്യമേഖലയില്‍ 114ഉം തെക്കന്‍ മേഖലയില്‍ 130ഉം സര്‍വീസുകളാണ് മുടങ്ങിയത്. വടക്കന്‍ മേഖലയില്‍ 33 സര്‍വീസുകളും മുടങ്ങി.
പിരിച്ചുവിട്ട ഡ്രൈവര്‍മാരെ കരാര്‍ ജീവനക്കാരായി നിയമിക്കാന്‍ തീരുമാനിച്ചെങ്കിലും ചിലര്‍ ജോലിക്കെത്താഞ്ഞതാണ് ഇന്നും സര്‍വ്വീസുകള്‍ മുടങ്ങാന്‍ ഇടയാക്കിയത്. തിരിച്ചെടുത്തുള്ള ഉത്തരവ് നല്കാത്തത്തിലും ആനുകൂല്യങ്ങള്‍ അനുവദിക്കാത്തതിലും പ്രതിഷേധിച്ചാണ് ഇവര്‍ വിട്ടുനിന്നത്.
പിഎസ്സി പട്ടികയില്‍ നിന്ന് എംപാനല്‍ ജീവനക്കാരായി നിയമിച്ച ശേഷം പിരിച്ചുവിട്ട 512 പേരും ഇന്ന് ജോലിക്ക് കയറിയില്ല. അഞ്ച് വര്‍ഷം സര്‍വീസുള്ളവരെ മാത്രം ജോലിക്കെടുത്താല്‍ മതിയെന്ന തീരുമാനവും തിരിച്ചടിയായി.
- ചിയാൻ വിക്രമിന്റെ ആക്ഷൻ ത്രില്ലർ എന്റെർറ്റൈനെർ “വീര ധീര ശൂരൻ” മാർച്ച് 27ന് തിയേറ്ററുകളിലേക്ക്
- അഖില ഭാരത ശ്രീമദ് ഭാഗവതാമൃത സത്രത്തിന് മള്ളിയൂരിൽ തിരിതെളിഞ്ഞു.
- ബൈക്ക് മോഷ്ടാക്കളെ അറസ്റ്റ് ചെയ്തു
- ധീരജവാന്മാര്ക്ക് സ്നേഹാദരം സമ്മാനിച്ച് ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാര്‍
- അപ്പാർട്മെന്റിൽ അതിക്രമിച്ച് കയറി കൊലപാതകശ്രമം നടത്തിയ പ്രതിയെ കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു
- സ്വീഡനിൽ ജോലി വാഗ്ദാനം നൽകി നിരവധി പേരിൽ നിന്നും ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതി പിടിയിൽ
- എം ഡി എം എ യുമായി യുവതിയുൾപ്പടെ രണ്ട് പേർ പോലീസ് പിടിയിൽ
- പോക്സോ കേസിലെ പ്രതിയെ 53 വർഷം കഠിന തടവിനു ശിക്ഷിച്ചു
- St Thomas School | UKG കുട്ടികളെ മര്‍ദ്ദിച്ച സംഭവത്തില്‍ ഏഴാം മൈല്‍ സെന്റ് തോമസ് സ്കൂളിന് എതിരെ പ്രതിഷേധം ശക്തമാവുന്നു
- സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്നു ഇന്നോവ കാർ കടത്തിയ പ്രതി പിടിയിൽ
Leave a Reply