കെഎസ്ആര്‍ടിസി ജീവനക്കാരന് പമ്പയില്‍ വെച്ച് വെട്ടേറ്റു
കെഎസ്ആര്‍ടിസി ജീവനക്കാരന് പമ്പയില്‍ വെച്ച് വെട്ടേറ്റു
പത്തനംതിട്ട: പമ്പയില്‍ കെഎസ്ആര്‍ടിസി ജീവനക്കാരന് വെട്ടേറ്റു. പമ്പയ്ക്ക് സമീപം ചാക്കുപാലത്ത് വെച്ചാണ് വെട്ടേറ്റത്. നെയ്യാറ്റിൻകര സ്വദേശി ഭുവന ചന്ദ്രനാണ് വെട്ടേറ്റത്. ഭുവന ചന്ദ്രന്‍ കെഎസ്ആര്‍ടിസി പമ്പ ഡിപ്പോയിലെ ക്ലീനിംഗ് തൊഴിലാളിയാണ്. കൈയ്ക്കാണ് വെട്ടേറ്റത്.
പരുക്ക് സരമുള്ളതല്ല. വെട്ടിയ ആൾ കാട്ടിനുള്ളിലേക്ക് ഓടി രക്ഷപെട്ടു. ത്രിവേണിക്കു സമീപത്ത് നിന്നാണ് ഇരുവരും ബസിൽ കയറിയത്. എവിടെയാണ് ഇറങ്ങുന്നത് എന്ന് വെട്ടിയ ആളോട് ഭുവനചന്ദ്രൻ ചോദിച്ചിരുന്നു.
യാതൊരു പ്രകോപനവും ഇല്ലാതെ ആക്രമിക്കുകയായിരുന്നു എന്നാണ് ഭുവനചന്ദ്രൻ പറയുന്നത്. എന്നാല്‍ ഇരുവരും സംസാരത്തില്‍ ഏര്‍പ്പെട്ടിരുന്നതായി മറ്റ് യാത്രക്കാര്‍ പറയുന്നു. അക്രമി ചാക്കുപാലത്ത് ഇറങ്ങിയപ്പോള്‍ ഭുവന ചന്ദ്രനെ വെട്ടിയ ശേഷം വനത്തിലേക്ക് ഓടി പോവുകയായിരുന്നു. പമ്പ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Leave a Reply