കെ.എസ്.ആര്‍.ടി.സി പണിമുടക്ക് മാറ്റിവെച്ചു
ഇന്ന് അര്‍ധരാത്രി മുതല്‍ നടത്താനിരുന്ന കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ പണിമുടക്ക് മാറ്റിവെച്ചു. തീരുമാനം ഗതാഗത മന്ത്രിയുമായുള്ള ചര്‍ച്ചയെ തുടര്‍ന്ന്. തിരുവനന്തപുരത്ത് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രനുമായി സമരസമിതി നേതാക്കള്‍ നടത്തിയ ചര്‍ച്ചയിലാണ് നടപടി.
സമരം നടത്തുന്നത് നേരത്തെ ഹൈക്കോടതി തടഞ്ഞിരുന്നു. ചര്‍ച്ചകളില്‍ തീരുമാനമായ ശേഷം മാത്രമേ തുടര്‍ നടപടികളെ കുറിച്ച് ആലോചിക്കാവു എന്ന കര്‍ശന നിര്‍ദേശമാണ് കോടതി സമരക്കാര്‍ക്ക് നല്‍കിയിരുന്നത്. ചര്‍ച്ചകള്‍ വൈകിപ്പിച്ചതിന് കെ.എസ്.ആര്‍.ടി.സി മാനേജ്മെന്റിന് നേരെയും കോടതി വിമര്‍ശനമുയര്‍ത്തിയിരുന്നു.
Leave a Reply