ആരോഗ്യപ്രവർത്തകർക്കായി പ്രത്യേക സർവീസുമായി കെഎസ്ആർടിസി
ആരോ​ഗ്യപ്രവർത്തകർക്കായി കെഎസ്ആർടിസി ബസുകൾ സർവ്വീസ് നടത്തും

തിരുവനന്തപുരം; കൊവിഡ് വ്യാപനം ശക്തമായതിനാൽ യാത്രാ നിയന്ത്രണം ഏർപ്പെടുത്തിയ സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിലെ ആരോ​ഗ്യ പ്രവർത്തകർക്ക് ജോലിക്ക് എത്തുന്നതിന് വേണ്ടി കെഎസ്ആർടിസി സർവ്വീസുകൾ നടത്തും.

ജനറൽ ആശുപത്രി, തൈക്കാട് ആശുപത്രി, മെഡിക്കൽ കോളേജ് ആശുപത്രി എന്നിവടങ്ങളിൽ പോകേണ്ട ആരോ​ഗ്യ പ്രർത്തകർക്ക് യാത്ര ചെയ്യുന്നതിന് വേണ്ടി നെടുമങ്ങാട്, ആറ്റിങ്ങൽ, നെയ്യാറ്റി ൻകര, കാട്ടാക്കട, യൂണിറ്റുകളിൽ നിന്നും ആവശ്യമായ സർവ്വീസ് നടത്തണമെന്ന് സിഎംഡി യൂണിറ്റ് ഓഫീസർമാർക്ക് നിർദ്ദേശം നൽകി.

ആറ്റിങ്ങൽ ഭാ​ഗത്ത് നിന്നുള്ള ബസുകൾ മെഡിക്കൽ കോളേജ്, ജനറൽ ആശുപത്രി, തൈക്കാട് ആശുപത്രി വരേയും, നെയ്യാറ്റിൻകര , നെടുമങ്ങാട്, കാട്ടാക്കട ഭാ​ഗങ്ങളിൽ നിന്നു വരുന്ന ബസുകൾ തൈക്കാട് ആശുപത്രി, ജനറൽ ആശുപത്രി, മെഡിക്കൽ കോളേജ് വഴി സർവ്വീസുകൾ ക്രമീകരിക്കും.

കേരളത്തിലുടനീളം ഇത്തരത്തിൽ ആശുപത്രി സർവ്വീസുകൾ നടത്തും. സംസ്ഥാനത്തെ ഏതൊരുഭാ​ഗത്തേയും ഏതെങ്കിലും ആരോ​ഗ്യ പ്രവർത്തകർക്കും രോ​ഗികൾക്കും സർവ്വീസ് ആവശ്യമുണ്ടെങ്കിൽ കെഎസ്ആർടിസി കൺട്രോൾ റൂമുമായി ബന്ധപ്പെടാമെന്നും സിഎംഡി അറിയിച്ചു. കൺട്രോൾ റൂം നമ്പർ- 0471- 2463799, 9447071021, 8129562972 (വാട്ട്സ് അപ്പ് നമ്പർ)

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*