കെ എസ് യു സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

തിരുവനന്തപുരം: ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതില്‍ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റിലേക്ക് കെ എസ് യു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. നിരവധി പേര്‍ക്ക് പരിക്കേറ്റു. പൊലീസ് പ്രവര്‍ത്തകര്‍ക്ക് നേരെ ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു. മാര്‍ച്ച് കഴിഞ്ഞിട്ടും പ്രവര്‍ത്തകര്‍ പിരിഞ്ഞ് പോകാത്തതാണ് സംഘര്‍ഷത്തിലെത്തിച്ചത്.

മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്ത മാര്‍ച്ച് പൂര്‍ത്തിയായിട്ടും സെക്രട്ടേറിയറ്റ് പരിസരത്ത് കൂടിനിന്ന കെ എസ് യു പ്രവര്‍ത്തകര്‍ പോലീസിനെ വെല്ലുവിളിക്കുകയായിരുന്നു. പ്രകോപനകരമായ മുദ്രാവാക്യവും കല്ലേറും തുടര്‍ന്നതോടെ പോലീസ് ലാത്തിവീശി. നിലത്തുവീണ പ്രവര്‍ത്തകരെ പോലീസ് വളഞ്ഞിട്ട് തല്ലി. ഒരു മണിക്കൂറോളം സെക്രട്ടേറിയറ്റ് പരിസരത്ത് കെ എസ് യു പോലീസ് ഏറ്റമുട്ടല്‍ തുടര്‍ന്നു.

സംഘര്‍ഷത്തില്‍ സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത് ഉള്‍പ്പെടെ പത്തോളം കെ എസ് യു പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply