കയ്യിലുള്ളത് 513 രൂപ; കുമ്മനം രാജശേഖരന്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കി

കയ്യിലുള്ളത് 513 രൂപ; കുമ്മനം രാജശേഖരന്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കി

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തുനിന്നും മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കി. ശബരിമല മുന്‍ മേല്‍ശാന്തി ഗോശാല വിഷ്ണു വാസുദേവന്‍ നമ്പൂതിരിയാണ് പത്രികയില്‍ ഒപ്പിട്ടത്.

തന്റെ കൈവശം ആകെ 513 രൂപയാണുള്ളതെന്നാണ് നാമനിര്‍ദ്ദേശ പത്രികയില്‍ ആദ്ദോഹം വ്യക്തമാക്കുന്നത്. 1,05,212 രൂപയാണ് ബാങ്ക് നിക്ഷേപമായി ഉള്ളത്. 10 ലക്ഷം രൂപയുടെ പരമ്പരാഗത സ്വത്ത് കൈവശമുണ്ട്.

ആദ്യമായി കഴിഞ്ഞ വര്‍ഷം വരുമാന നികുതി നല്‍കി. 31,83871 രൂപയാണ് കഴിഞ്ഞ ഒരു വര്‍ഷത്തെ വരുമാനം. തന്റെ പേരില്‍ സമരവുമായി ബന്ധപ്പെട്ട് രണ്ട് കേസുകള്‍ കന്റോണ്‍മെന്റ് സ്റ്റേഷനിലുണ്ടെന്നും പത്രികയില്‍ കുമ്മനം വ്യക്തമാക്കിയിട്ടുണ്ട്.

തന്റെ കൈവശം ആകെ 513 രൂപയാണുള്ളതെന്നാണ് നാമനിര്‍ദ്ദേശ പത്രികയില്‍ ആദ്ദോഹം വ്യക്തമാക്കുന്നത്. 1,05,212 രൂപയാണ് ബാങ്ക് നിക്ഷേപമായി ഉള്ളത്. 10 ലക്ഷം രൂപയുടെ പരമ്പരാഗത സ്വത്ത് കൈവശമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Leave a Reply