കുമ്മനം രാജശേഖരന്‍ ഗവര്‍ണര്‍ സ്ഥാനം രാജിവെച്ചു; ഇനി കേരളത്തില്
കുമ്മനം രാജശേഖരന്‍ ഗവര്‍ണര്‍ സ്ഥാനം രാജിവെച്ചു; ഇനി കേരളത്തില്‍
തിരുവനന്തപുരം: മിസോറാം ഗവർണർ സ്ഥാനം കുമ്മനം രാജശേഖരന്‍ രാജിവെച്ചു. രാജി രാഷ്‌ട്രപതി അംഗീകരിച്ചു. ബി ജെ പിയുടെ കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശപ്രകാരമാണ് രാജിവെച്ചു തിരുവനന്തപുരത്ത് മത്സരിക്കാന്‍ തീരുമാനിച്ചത്.
മടങ്ങിയെത്തുന്ന കുമ്മനം രാജശേഖരനെ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് മത്സരിച്ചേക്കും. തിരുവനന്തപുരത്തെ ബി ജെ പിയുടെ സ്ഥാനാര്‍ത്ഥി സംബന്ധിച്ച തീരുമാനം ഇന്നുണ്ടായേക്കും.
ദില്ലിയില്‍ കഴിഞ്ഞ രണ്ട് ദിവസമായി നടന്ന തിരക്കിട്ട ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് കുമ്മനം രാജശേഖരനെ രാജിവെപ്പിച്ചു മത്സര രംഗത്ത് ഇറക്കാന്‍ തീരുമാനിച്ചത്.
കുമ്മനം തന്നെ തിരുവനന്തപുരത്ത് മത്സരിക്കണമെന്ന നിലപാടില്‍ ആര്‍ എസ് എസ നേതൃത്വം ഉറച്ചു നിന്നതാണ് രാജിയിലേക്ക് നയിച്ചത്. കേരളത്തില്‍ ബി ജെ പിക്ക് ഏറ്റവും വിജയ സാധ്യതയുള്ള മണ്ഡലമാണ് തിരുവനന്തപുരം.
Leave a Reply