കുമ്മനം രാജശേഖരന്‍ നടന്‍ മോഹന്‍ലാലിനെ സന്ദര്‍ശിച്ചു

കുമ്മനം രാജശേഖരന്‍ നടന്‍ മോഹന്‍ലാലിനെ സന്ദര്‍ശിച്ചു

ലോക്‌സഭയിലേയ്ക്ക് തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ത്ഥിയായ കുമ്മനം രാജശേഖരന്‍ നടന്‍ മോഹന്‍ലാലിനെ സന്ദര്‍ശിച്ചു. കുമ്മനം തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ഇക്കാര്യം പുറത്തുവിട്ടത്.

പത്മഭൂഷണ്‍ പുരസ്‌കാരം ലഭിച്ച മോഹന്‍ലാലിനെ അനുമോദിക്കുകയും തന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് മോഹന്‍ലാല്‍ ആശംസകള്‍ നേരുകയും ചെയ്തതായി കുമ്മനം അറിയിച്ചു.

തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായി ആദ്യം മോഹന്‍ലാലിന്റെ പേര് ഉയര്‍ന്നു വന്നിരുന്നു. എന്നാല്‍ രാഷ്ട്രീയം തന്റെ തട്ടകമല്ലെന്ന് മോഹന്‍ലാല്‍ അറിയിക്കുകയായിരുന്നു.

Read Also: കോട്ടയം മൂലേടത്ത് തരിശുപാടത്തിന് തീപിടിച്ചു

കോട്ടയത്ത് മൂലേടത്ത് റെയില്‍വേ പാലത്തിന് സമീപമുള്ള തരിശുപാടത്തിന് തീപിടിച്ചു. മൂന്ന് മണിക്കൂറിലധികമായി തീ കത്തുകയാണ്. ട്രെയിന്‍ ഗതാഗതത്തെ തീപിടുത്തം ബാധിച്ചിട്ടില്ല.

ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീ അണക്കാന്‍ പരിശ്രമം നടത്തുന്നുണ്ട്. സമീപ പ്രദേശങ്ങളിലെ വീടുകളിലേക്ക് തീ പടരാതിരിക്കാന്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പാടം മുഴുവന്‍ കത്തി തീരുവാനാണ് സാധ്യത. വേനല്‍ ചൂടുകൂടിയതാണ് തീപിടുത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply