കെ.എം. മാണി അനിതര സാധാരണമായ വ്യക്തിത്വം: കുമ്മനം രാജശേഖരന്‍

കെ.എം. മാണി അനിതര സാധാരണമായ വ്യക്തിത്വം: കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലെ അനിതര സാധാരണമായ വ്യക്തിത്വമായിരുന്നു മാണി സാര്‍ എന്ന് എല്ലാവരും വിളിച്ചിരുന്ന കെ എം മാണിയെന്ന് കുമ്മനം രാജശേഖരന്‍ അനുസ്മരിച്ചു. 

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിരവധി റെക്കോര്‍ഡുകള്‍ക്ക് ഉടമയാണ് കെ.എം. മാണി   ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ബജറ്റ് അവതരിപ്പിച്ചിട്ടുള്ള ധനമന്ത്രിയെന്ന ഒറ്റ റെക്കോര്‍ഡ് മാത്രം മതി അദ്ദേഹത്തിന്റെ മഹത്വം അറിയാന്‍.

രാഷ്ട്രീയത്തിലെ അതികായന്‍ ആയിരുന്ന കെ.എം മാണിയുടെ വിയോഗം നികത്താന്‍ ആകാത്തതാണ്. കുടുംബത്തിന്റെയും കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ പങ്കു ചേരുന്നതായും കുമ്മനം രാജശേഖരന്‍.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply