സെല്‍ഫ് ട്രോളുമായി കുഞ്ചാക്കോ ബോബന്‍

സെല്‍ഫ് ട്രോളുമായി കുഞ്ചാക്കോ ബോബന്‍

സംസ്ഥാനത്ത് പുതിയ അധ്യായന ഓണ്‍ലൈന്‍ ആയി ആരംഭിച്ചിരിക്കുകയാണ്. ക്ലാസുകളുമായി ബന്ധപ്പെട്ട് നിരവധി ട്രോളുകള്‍ പുറത്തുവരുന്നുണ്ട്.

ഈയവസരത്തില്‍ നടന്‍ കുഞ്ചാക്കോ ബോബന്‍ പങ്കുവച്ച ഒരു സെല്‍ഫ് ട്രോളാണ് വൈറലാവുന്നത്. ജലോത്സവം എന്ന ചിത്രത്തിലെ ഒരു രംഗം പങ്കുവച്ചുകൊണ്ടാണ് ചാക്കോച്ചന്റെ സെല്‍ഫ് ട്രോള്‍.

കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെയാണ് സംസ്ഥാനത്ത് ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചത്. തിങ്കളാഴ്ച രാവിലെ എട്ടരയോടെ മുഖ്യമന്ത്രി പിണറായി വിജയന്റെ ആമുഖ സന്ദേശത്തോടെയാണ് ഓണ്‍ലൈന്‍ ക്ലാസിന് തുടക്കം കുറിച്ചത്. കോളേജുകളിലെ ഓണ്‍ലൈന്‍ പഠനം ചരിത്ര ക്ലാസ് എടുത്തുകൊണ്ട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീല്‍ ഉദ്ഘാടനം ചെയ്തു.

രാവിലെ എട്ടര മുതല്‍ പ്ലസ്ടു വിദ്യാര്‍ഥികള്‍ക്കാണ് ആദ്യ ക്ലാസ് നടന്നത്. ഓരോ വിഷയത്തിനും അരമണിക്കൂര്‍ നീളുന്ന ക്ലാസുകളാണ് വിക്ടേഴ്സ് ചാനലിലൂടെ സംപ്രേഷണം ചെയ്യുക.

ആദ്യ ആഴ്ചയില്‍ ട്രയല്‍ സംപ്രേഷണമാണ്. തിങ്കളാഴ്ചത്തെ ക്ളാസുകള്‍ അതേ ക്രമത്തില്‍ ജൂണ്‍ എട്ടിന് പുനഃസംപ്രേഷണം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*