14 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ അച്ഛനായതിന്റെ സന്തോഷത്തിലിരിക്കുന്ന കുഞ്ചാക്കോ ബോബനോട് അഭ്യര്‍ഥനയുമായി ആരാധിക…!

14 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ അച്ഛനായതിന്റെ സന്തോഷത്തിലിരിക്കുന്ന കുഞ്ചാക്കോ ബോബനോട് അഭ്യര്‍ഥനയുമായി ആരാധിക…!

14 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ നടന്‍ കുഞ്ചാക്കോ ബോബന് ആണ്‍കുഞ്ഞ് പിറന്നിരിക്കുകയാണ്. താരം തന്നെയാണ് ഈ വാര്‍ത്ത സാമൂഹിക മാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്.

‘ഒരു ആണ്‍ കുഞ്ഞ് പിറന്നിരിക്കുന്നു. നിങ്ങളുടെ സ്നേഹത്തിനും, പ്രാര്‍ത്ഥനകള്‍ക്കും, കരുതലിനും നന്ദി. ജൂനിയര്‍ കുഞ്ചാക്കോ നിങ്ങള്‍ക്കെല്ലാവര്‍ക്കും അവന്റെ സ്നേഹം നല്‍കുന്നു’ -കുഞ്ചാക്കോ ബോബന്‍

ചാക്കോച്ചനും പ്രിയയ്ക്കും അഭിനന്ദം അറിയിച്ച് നിരവധി സഹപ്രവര്‍ത്തകരും ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. ടൊവീനോ, സംയുക്ത മേനോന്‍, ഷറഫുദ്ദീന്‍, ഷെയിന്‍ നിഗം,റിമ കലിങ്കല്‍ അടക്കം നിരവധി താരങ്ങള്‍ ആശംസകള്‍ അറിയിച്ചു.

ഇപ്പോഴിത ചാക്കോച്ചനോട് ഒരു അഭ്യര്‍ഥനയുമായി ഒരു ആരാധിക രംഗത്തെത്തിയിരിക്കുകയാണ്. കുഞ്ഞിന്റെ പേരിനെ കുറിച്ചാണ് ഇപ്പോഴത്തെ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. ഈ അവസരത്തില്‍ ഇങ്ങനെ പറയാമോ എന്ന് അറിയില്ല. എന്ന ആമുഖത്തോടെയാണ് ആരാധികയുടെ അഭ്യര്‍ഥന. കുഞ്ഞിന് ബോബന്‍ എന്നോ ബോബി എന്നോ പേരിടരുതെന്നായിരുന്നു ആരാധികയുടെ അഭ്യര്‍ഥന.

2005 ഏപ്രിലിലായിരുന്നു കുഞ്ചാക്കോ ബോബന്റേയും പ്രിയയുടേയും വിവാഹം. കുഞ്ചാക്കോബോബന്റെ ഫേസ്ബുക്ക് പേജില്‍ മാത്രമല്ല പ്രിയയ്ക്കും ആശംസകളുമായി പ്രേക്ഷകര്‍ എത്തിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment