കുഞ്ചാക്കോ ബോബന്‍ അടിച്ച ബോള്‍ ഇടിച്ചയാളിതാണ്

കുഞ്ചാക്കോ ബോബന്‍ അടിച്ച ബോള്‍ ഇടിച്ചയാളിതാണ്

കമല്‍ കെ എം സംവിധാനം നിര്‍വഹിക്കുന്ന പടയുടെ ലൊക്കേഷനില്‍ വെച്ച് നടന്‍ കുഞ്ചാക്കോ ബോബന്‍ അടിച്ച ബോള്‍ രണ്ട് പേരെ വീഴ്ത്തിയ വീഡിയോ വൈറലായിരുന്നു. എന്നാല്‍ ആര്‍ക്കൊക്കെയാണ് ഇടി കിട്ടിയതെന്ന് വ്യക്തമായിരുന്നില്ല.

ഇപ്പോഴിതാ ഇടികിട്ടി വീണവരെപ്പറ്റിയുള്ള വീഡിയോയും പുറത്തു വന്നു. ബൗണ്ടറിയില്‍ നില്‍ക്കുന്ന ഫീല്‍ഡറെയും വീഡിയോ എടുത്ത ആളെയുമാണ് ചാക്കോച്ചന്റെ തട്ടിവിട്ട പന്തുകള്‍ വീഴ്ത്തിയിട്ടത്. ബൗണ്ടറിക്കടുത്ത് നിന്ന് അടി വാങ്ങിയ ആള്‍ നടന്‍ ജോജുവിന്റെ മേക്കപ്പ്മാനാണ്.

ക്യാമറ എടുത്തയാള്‍ക്ക് മൂക്കിനാണ് ഇടി കൊണ്ടത്. കുഞ്ചാക്കോ ബോബനൊപ്പം ദിലീഷ് പോത്തനും വിനായകനും ജോജുവും ഒന്നിക്കുന്ന ചിത്രമാണ് പട. ഇ4 എന്റര്‍ടെയ്ന്‍മെന്റ്‌സാണ് ചിത്രം നിര്‍മിക്കുന്നത്.

പടയുടെ ലൊക്കേഷനില്‍ വെച്ചായിരുന്നു ചാക്കോച്ചന്റെയും കൂട്ടരുടെയും രസകരമായ ക്രിക്കറ്റ് കളി. ഓലമടലു വെട്ടി വിക്കറ്റാക്കിയായിരുന്നു കളി.

പോലീസ് ഓടിച്ച ഓട്ടോ ഇടിച്ച്…..

ആലപ്പുഴ വയലാർ… മദ്യപിച്ച് ഓട്ടോ ഓടിച്ച ഡ്രൈവറെ പുറകിൽ ഇരുത്തി Police ഓടിച്ച ഓട്ടോ ഇടിച്ച് കാൽനടക്കാരൻ മരിച്ചു. സ്ഥലത്ത് Police നാട്ടുകാരോട് തട്ടിക്കയറുന്നു…

Rashtrabhoomi இடுகையிட்ட தேதி: திங்கள், 15 ஜூலை, 2019

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment