മോഷണത്തിന് പദ്ധതിയിട്ടിറങ്ങിയ മൂന്നുപേരെ കുന്നത്തുനാട് പോലീസ് അറസ്റ്റ് ചെയ്തു

Kunnathunadu police arrested three persons for planning a robberyമോഷണത്തിന് പദ്ധതിയിട്ടിറങ്ങിയ മൂന്നുപേരെ കുന്നത്തുനാട് പോലീസ് അറസ്റ്റ് ചെയ്തു
മോഷണത്തിന് പദ്ധതിയിട്ടിറങ്ങിയ മൂന്നുപേരെ കുന്നത്തുനാട് പോലീസ് അറസ്റ്റ് ചെയ്തു. കോതമംഗലം വാരപ്പെട്ടി കാഞ്ഞിരത്തി ങ്കൽ വീട്ടിൽ സുബിൻ (22), കരിങ്ങാച്ചിറ, ഇരുമ്പനം, പാലത്തിങ്കൽ വീട്ടിൽ ദേവദത്തൻ (18) പ്രായപൂർത്തിയാകാത്ത ഒരാൾ എന്നിവരെ യാണ് അറസ്റ്റ് ചെയ്തത്.

ഇവർ സഞ്ചരിച്ച ഗുഡ്സ് അപേ ഓട്ടോയും, പള്ളിക്കരയിൽ നിന്ന് മോഷ്ടിച്ച ഒരു പൾസർ മോട്ടോർസൈക്കിളും പോലിസ് കണ്ടെടുത്തു. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിൻറെ നേതൃത്വത്തിൽ പ്രത്യക സംഘം രൂപീകരിച്ച് അന്വേഷണം നടക്കുന്നതിനിടയിലാണ് പ്രതികൾ പിടിയിലാക്കുന്നത്.

പകൽ മോഷണ സ്ഥലം കണ്ടു വച്ച ശേഷം രാത്രി ഓട്ടോയിലും ബൈക്കിലുമായി എത്തിയാണ് മോഷണം നടത്തുന്നത്. രാത്രി പോലിസിനെ കണ്ട സംഘം ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലിസ് സാഹസികമായി പിന്തുടർന്ന് പിടികൂടുകയായിരുന്നു.

സുബിൻ 2016 ൽ കോതമംഗലം പോലീസ് സ്റ്റേഷനിൽ മോഷണകേസ്സിൽ പ്രതിയാണ്. ദേവദത്തന് ഹിൽപാലസ്സ്, പുത്തൻകുരിശ് എന്നീ സ്റ്റേഷ നുകളിലായി മോഷണം ഉൾപ്പെടെ 6 കേസുകളുണ്ട്.

ഡി വൈ എസ് പി . ഇ.പി.റെജി, ഇൻസ്പെക്ടർ വി.ടി.ഷാജൻ, എസ് ഐമാരായ എം.പി.എബി, ഒ.വി.സാജൻ, കെ.പി.ഏലീയാസ്, എ എസ് ഐ സി.ഒ.സജീവ്, എസ് സി പി ഒ അബ്ദുൾ മനാഫ്, സി പി ഒ ടി.സന്ദീപ്, പ്രഭകരൻ, റോബിൻ ജോയി എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.

കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻറ് ചെയ്തു. രാത്രികാല പരിശോധന ശക്തമാക്കിയിട്ടുണ്ടെന്നും, ഇതിനായി പ്രത്യേക പോലീസ് ടീമുകളെ നിയോഗിച്ചിട്ടുണ്ടെന്നും എസ്.പി കാർത്തിക് പറഞ്ഞു.വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*