ശ്രീ കുറുംബ ട്രസ്റ്റിന്റെ സ്ത്രീധന രഹിത സമൂഹ വിവാഹത്തിൽ 20 യുവതികൾക്ക് മംഗല്യ ഭാഗ്യം
ശ്രീ കുറുംബ ട്രസ്റ്റിന്റെ സ്ത്രീധന രഹിത സമൂഹ വിവാഹത്തിൽ 20 യുവതികൾക്ക് മംഗല്യ ഭാഗ്യം
പാലക്കാട്: പി.എൻ.സി. മേനോന്റെ നേതൃത്വത്തിലുള്ള പ്രമുഖ റിയൽ എസ്റ്റേറ്റ് കമ്പനിയായ ശോഭ ഗ്രൂപ്പിന്റെ സി എസ് ആർ വിഭാഗമായ കുറുംബ എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന 25 ാമത് സ്ത്രീധന രഹിത സമൂഹ വിവാഹത്തിൽ 20 യുവതികൾ സുമംഗലികളായി.
ഇതോടെ 2003-ൽ ആരംഭിച്ച ഈ പദ്ധതിയിലൂടെ വടക്കഞ്ചേരി, കിഴക്കഞ്ചേരി, കണ്ണമ്പ്ര പഞ്ചായത്തുകളിലെ നിർധന കുടുംബങ്ങളിലെ 667 യുവതികളാണ് വിവാഹിതരായത്.
മൂലങ്കോട് ശ്രീ കുറുംബ കല്യാണ മണ്ഡപത്തിൽ നടന്ന വിവാഹച്ചടങ്ങിൽ പി.എൻ.സി. മേനോന്റെ മകനും ശോഭ ഗ്രൂപ്പ് ചെയർമാനുമായ രവി മേനോൻ , അദ്ദേഹത്തിന്റെ പത്നി സുധ മേനോൻ എന്നിവർ വധു വരൻമാർക്ക് താലിമാലയും മോതിരവും നൽകി.
ആലത്തൂർ നിയോജക മണ്ഡലം എം എൽ എ കെ.ഡി. പ്രസേനൻ ഭദ്രദീപം തെളിയിച്ച് ചടങ്ങുകൾക്ക് തുടക്കമിട്ടു. മുൻ മന്ത്രി കെ. ഇ. ഇസ്മയിൽ , മുൻ എം എൽ എ മാരായ സി.ടി. കൃഷ്ണൻ , അനിൽ അക്കര , ഗുരുവായൂർ ദേവസ്വം പ്രസിഡന്റ് ഡോ. വി.കെ. വിജയൻ,
കിഴക്കഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് കവിത മാധവൻ, വൈസ് പ്രസിഡന്റ് വി. രാധാകൃഷ്ണൻ, കണ്ണമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് സുമതി ടീച്ചർ, വൈസ് പ്രസിഡന്റ് കെ.ആർ. മുരളി, എസ്. രാധാകൃഷ്ണൻ, കലാധരൻ, മധു മണിമല, പി. കനക സതി നായർ തുടങ്ങിയവർ പങ്കെടുത്തു.
- നോട്ട് നിരോധന വാർത്ത; സാമ്പത്തിക കേരളത്തെ ഞെട്ടിച്ചു
- ചിയാൻ വിക്രമിന്റെ ആക്ഷൻ ത്രില്ലർ എന്റെർറ്റൈനെർ “വീര ധീര ശൂരൻ” മാർച്ച് 27ന് തിയേറ്ററുകളിലേക്ക്
- അഖില ഭാരത ശ്രീമദ് ഭാഗവതാമൃത സത്രത്തിന് മള്ളിയൂരിൽ തിരിതെളിഞ്ഞു.
- ബൈക്ക് മോഷ്ടാക്കളെ അറസ്റ്റ് ചെയ്തു
- ധീരജവാന്മാര്ക്ക് സ്നേഹാദരം സമ്മാനിച്ച് ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാര്‍
- അപ്പാർട്മെന്റിൽ അതിക്രമിച്ച് കയറി കൊലപാതകശ്രമം നടത്തിയ പ്രതിയെ കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു
- സ്വീഡനിൽ ജോലി വാഗ്ദാനം നൽകി നിരവധി പേരിൽ നിന്നും ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതി പിടിയിൽ
- എം ഡി എം എ യുമായി യുവതിയുൾപ്പടെ രണ്ട് പേർ പോലീസ് പിടിയിൽ
- പോക്സോ കേസിലെ പ്രതിയെ 53 വർഷം കഠിന തടവിനു ശിക്ഷിച്ചു
- St Thomas School | UKG കുട്ടികളെ മര്‍ദ്ദിച്ച സംഭവത്തില്‍ ഏഴാം മൈല്‍ സെന്റ് തോമസ് സ്കൂളിന് എതിരെ പ്രതിഷേധം ശക്തമാവുന്നു
- സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്നു ഇന്നോവ കാർ കടത്തിയ പ്രതി പിടിയിൽ
- കലാസാഗർ പുരസ്കാരത്തിനുള്ള നാമനിർദ്ദേശം ക്ഷണിക്കുന്നു
- വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
- ഡെങ്കിപ്പനി കേസുകൾ കൂടുന്നു, കുട്ടികളിലും?
- കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം എന്ത്… എങ്ങനെ കൊടുക്കാം
Leave a Reply
You must be logged in to post a comment.