മകളുടെ പ്രണയം എതിര്‍ത്ത വീട്ടമ്മ കാമുകന്‍റെ കുത്തേറ്റു മരിച്ചു
മകളുടെ പ്രണയം എതിര്‍ത്ത വീട്ടമ്മ കാമുകന്‍റെ കുത്തേറ്റു മരിച്ചു Kulathupuzha Murder Case
Kulathupuzha Murder Case കുളത്തൂപ്പുഴ: മുംബയില്‍ നേഴ്സായി ജോലി നോക്കുന്ന മകളുടെ പ്രണയം ഒടുവില്‍ അമ്മയുടെ ജീവനെടുത്തു. കുളത്തൂപ്പുഴ ഇഎസ്എം കോളനി പാറവിളപുത്തന്‍ വീട്ടില്‍ പി കെ വര്‍ഗീസ് ഭാര്യ മേരിക്കുട്ടി(49) യാണ് മകള്‍ ലിസയുടെ കാമുകന്‍റെ കത്തിക്കിരയായത്. കാമുകനായ മധുര അനുപാടി ബാബു നഗര്‍ സ്വദേശി സതീഷിനെ പോലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ വൈകിട്ട് മൂന്ന് മനിയോടുകൂടിയാണ് സംഭവം. പാര്‍സല്‍ നല്‍കാനെന്ന പേരില്‍ വീട്ടിലെത്തിയ ഇയാള്‍, ലിസയുമായി പ്രണയത്തിലാണെന്നും വിവാഹം നടത്തി തരണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ മകള്‍ക്ക് മറ്റൊരു വിവാഹം ആലോചിച്ചിരിക്കുകയാണെന്നും മേരിക്കുട്ടി അറിയിച്ചു. ഇതില്‍ പ്രകോപിതനായ സതീഷ് കയ്യില്‍ കരുതിയിരുന്ന കത്തിയെടുത്ത് മേരിക്കുട്ടിയുടെ വലത് നെഞ്ചില്‍ കുത്തുകയായിരുന്നു.
രക്തംവാര്‍ന്നു പുറത്തേക്കോടിയ മേരിക്കുട്ടി റോഡില്‍ കുഴഞ്ഞു വീണു. ഉടന്‍തന്നെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഫേസ്ബുക്ക് ഇരുവരും പരിചയപ്പെട്ടതും പ്രണയത്തിലായതും. എന്നാല്‍ കഴിഞ്ഞ കുറച്ചു നാളായി പെണ്‍കുട്ടി ഇയാളുമായി അകലം പാലിക്കുകയായിരുന്നു. പെണ്‍കുട്ടി വീട്ടില്‍ ഉണ്ടെന്ന പ്രതീക്ഷയിലാണ് ഇയാള്‍ ഇവിടെയെത്തിയത്.
ഭര്‍ത്താവ് വിദേശത്തും ഇളയ മകള്‍ ഉപരിപഠനത്തിനായി കേരളത്തിന് പുറത്തും ആയതിലാല്‍ മേരിക്കുട്ടി മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ. കൃത്യത്തിന് ശേഷം ഓടി രക്ഷപെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാര്‍ പിന്തുടര്‍ന്ന് പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഇയാള്‍ എത്തിയ ടാക്സി കാറും ഡ്രൈവറേയും പോലീസ് കസ്റ്റഡിയിലെടുത്തു.
Leave a Reply
You must be logged in to post a comment.