കുട്ടനാട്ടിൽ 356 ഭക്ഷണവിതരണകേന്ദ്രം: 16011 കുടുംബങ്ങൾ, ഗുണഭോക്താക്കൾ 70611

ആലപ്പുഴ: ക്യാമ്പുകളെ ആശ്രയിക്കുന്നില്ലെങ്കിലും ആഹാരം ഉൾപ്പടെയുള്ള ആവശ്യങ്ങൾക്കായി നോൺ റസിഡൻഷ്യൽ ക്യാമ്പുകളെ (ഭക്ഷണവിതരണ കേന്ദ്രം) ആശ്രയിക്കുന്നവർ ജില്ലയിൽ 70611 പേരാണ്. കുട്ടനാട് താലൂക്കിൽ മാത്രം ഇത്തരത്തിലുള്ള 356 കേന്ദ്രമാണുള്ളത്. 16011 കുടുംബങ്ങളാണ് ഈ ക്യാമ്പുകളെ ആശ്രയിക്കുന്നത്. ഇതിൽ 61150 മുതിർന്നവരും 9461 കുട്ടികളുമുണ്ട്.

പുളിങ്കുന്ന് വില്ലേജിലാണ് ഇത്തരത്തിൽ ഏറ്റവും കൂടുതൽ ക്യാമ്പുള്ളത്. 88 ക്യാമ്പാണ് വില്ലേജിലുള്ളത്. കുട്ടനാട് താലൂക്കിലെ നെടുമുടി, തകഴി വില്ലേജുകൾ ഒഴികെയുള്ള ബാക്കി 12 വില്ലേജുകളിലും ഇത്തരത്തിലുള്ള ഭക്ഷണവിതരണ കേന്ദ്രം തുറന്നിട്ടുണ്ട്. ഏറ്റവും കുറവ് കേന്ദ്രമുള്ളത് എടത്വയിലാണ്. ഇവിടെ അഞ്ചു കേന്ദ്രമാണുള്ളത്. പുളിങ്കുന്നിൽ 3465 കുടുംബങ്ങളാണ് ക്യാമ്പിനെ ആശ്രയിക്കുന്നത്.

ചമ്പക്കുളത്ത് തുറന്നിട്ടുള്ള 28 കേന്ദ്രങ്ങളെ 723 കുടുംബങ്ങൾ ആശ്രയിക്കുന്നു. കാവാലത്തെ എട്ടു കേന്ദ്രങ്ങളിലായി 1190 കുടുംബങ്ങളുണ്ട്. കുന്നുമ്മയിലെ 12 കേന്ദ്രങ്ങളിൽ 3060 കുടുംബങ്ങളും കൈനകരിയിലെ 14 കേന്ദ്രങ്ങളിൽ 404 കുടുംബങ്ങളും ഭക്ഷണം കഴിക്കുന്നു. കൈനകരി വടക്ക് ആറു കേന്ദ്രങ്ങളിലായി 145 വീട്ടുകാരുണ്ട്.

മുട്ടാർ വില്ലേജിൽ 72 കേന്ദ്രങ്ങൾ തുറന്നിട്ടുണ്ട്. ഇവിടെ 1897 വീട്ടുകാരുണ്ട്. നീലംപേരൂരിൽ ഒമ്പതു കേന്ദ്രങ്ങളിലായി 375 വീട്ടുകാരും രാമങ്കരിയിൽ 46 കേന്ദ്രങ്ങളിലായി 1271 വീട്ടുകാരുമുണ്ട്. തലവടിയിലെ 47 ഭക്ഷണവിതരണ കേന്ദ്രത്തെ 1979 കുടുംബങ്ങളും വെളിയനാട് 21 കേന്ദ്രങ്ങളിലായി 1378 കുടുംബങ്ങളും ആശ്രയിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment