കുട്ടികളെ ഉപയോഗിച്ച് മോഷണം നടത്തിവന്ന കിളിമാനൂര്‍ സ്വദേശി പിടിയില്‍

കുട്ടികളെ ഉപയോഗിച്ച് മോഷണം നടത്തിവന്ന കിളിമാനൂര്‍ സ്വദേശി പിടിയില്‍

കിളിമാനൂർ: പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപയോഗിച്ച് ആരാധാനാലയങ്ങളിൽ നിന്നും കവർച്ച നടത്തിയ സംഘത്തിലെ നേതാവിനെ കിളിമാനൂർ പോലീസ് അറസ്റ്റ് ചെയ്തു. കിളിമാനൂർ ചെമ്പകശേരി ശ്യാം വിലാസത്തിൽ രശാന്ത്(34) നെയാണ് കിളിമാനൂർ എസ്.ഐ.ബി.കെ അരുണും സംഘവും അറസ്റ്റ് ചെയ്തത്.

Also Read >> കനകദുര്‍ഗ്ഗയും ബിന്ദുവും സന്നിധാനത്തെത്തി, ദൃശ്യങ്ങള്‍ പുറത്ത്

പോലിസ് പറയുന്നതിങ്ങനെ: മരം വെട്ടുകാരനാണ് രശാന്തന്‍. അsയമണ്ണില്‍ മരം വെട്ട് ഉപകരണങ്ങൾ സൂക്ഷിക്കുന്നതിനായി ഇയാൾ ഒരു മുറി വാടകയ്ക്ക് എടുത്തിരുന്നു. ഈ മുറി കേന്ദ്രീകരിച്ചാണ് പ്രായപൂർത്തിയാകാത്തെ കുട്ടികളെ ഉപയോഗിച്ച് ആരാധനാലയങ്ങളിൽ മറ്റും കവർച്ച ആസൂത്രണം ചെയ്തിരുന്നത്.

Also Read >> മക്കളുടെ മുന്നിലിട്ട് ഭാര്യയെ വെട്ടിക്കൊന്ന ഭര്‍ത്താവ് സജി തൂങ്ങിമരിച്ചു

പ്രായപൂർത്തിയാകാത്ത മൂന്ന് പേരാണ് ഇയാളുടെ സംഘത്തിൽ ഉണ്ടായിരുന്നത്. കഴിഞ്ഞ 27 ന് ആരൂർ പള്ളിയിൽ നിന്നും മൈക് സെറ്റ് മോഷണം പോയതോടെയാണ് പള്ളി അധികൃതർ പോലീസിൽ പരാതി നല്‍കിയത്.

തുടർന്ന് പോലിസ് നടത്തിയ ഊർജിത അന്വേഷണത്തിൽ ആണ് കുട്ടി മോഷ്ടാക്കളടങ്ങിയ കുട്ടി സംഘം പിടിയിലായത്. ഇവരെ ചോദ്യം ചെയ്തതോടെ കിളിമാനൂർ മേഖലയിൽ നടന്ന നിരവധി മോഷണങ്ങൾക്ക് പിന്നിൽ സംഘത്തിന് പങ്കുണ്ടന്ന് കണ്ടെത്തിയത്. വിശദമായ ചോദ്യം ചെയ്യലിൽ രശാന്താണ് സംഘ തലവനെന്നു പോലിസ് കണ്ടത്തിയത്.

മോഷണ മുതലുകൾ രശാന്തിന്റെ അടയ മണിലുള്ള വാടകമുറായിലാണ് സൂക്ഷിച്ചിരുന്നത്. ഇത് പോലിസ് കണ്ടെത്തി. കുട്ടി മോഷ്ടാക്കൾക്ക് പ്രതിഫലമായി ലഹരി പദാർത്ഥങ്ങളും, വിഭവസമൃദ്ധമായ ഭക്ഷണ വും, ബൈക്കുകളിൽ വേണ്ടത്ര പെട്രോളും, മൊബൈൽ ഫോൺ റീ ചാർജിംഗ് ഒക്കെയാണ് നൽകിയിരുന്നത്.

അറസ്റ്റിലായ രശാന്തിനെ ആറ്റിങ്ങൽ കോടതിയിലാക്കി റിമാന്റ് ചെയ്തു.കുട്ടി മോഷ്ടാക്കളെ സാമൂഹ്യ പശ്ചാതലം പരിശോധിച്ച് അധികൃതരെ ഏൽപ്പിക്കുമെന് പോലിസ് അറിയിച്ചു.എ.എസ്.ഐ.സുരേഷ്, രാജഗോപാൽ,സി.പി.ഒ മാരായ താജുദീൻ, ഷജിം, സുജിത്, രജിത്, ഹോം ഗാർഡ് ശ്രീകുമാർ എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷണം നടത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*