കുട്ടികള്‍ക്ക് ചപ്പാത്തിയും ഉപ്പും, ഒരു ലിറ്റര്‍ പാലിൽ വെള്ളം ചേർത്തതും
ലക്നോ: ഒരു ലിറ്റര്‍ പാല് 81 കുട്ടികള്‍ക്കായി വിഭജിച്ചു നല്കി ഉത്തര്‍പ്രദേശിലെ സോന്‍ഭദ്ര ജില്ലയിലെ കോട്ടയിലെ സലായ് ബന്വ സര്‍ക്കാര്‍ പ്രൈമറി സ്കൂളില്‍നിന്നുള്ള വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്.
ഒരു വലിയ അലുമിനിയം പാത്രത്തില്‍ വെള്ളം തിളപ്പിച്ചതിനുശേഷം ഒരു ലിറ്ററിന്റെ പാല്‍ക്കവര്‍ പൊട്ടിച്ച് അതിലേക്ക് ഒഴിക്കുകയും അത് ഇളക്കുകയും ചെയ്യുന്നതു ദൃശ്യങ്ങളില്‍ കാണാം. ഗ്രാമപഞ്ചായത്ത് മെമ്പറാണ് വീഡിയോ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്.
സ്കൂളില്‍ 171 കുട്ടികളാണു പഠിക്കുന്നത്. വീഡിയോ പകര്‍ത്തിയ ദിവസം 81 കുട്ടികള്‍ എത്തിയിരുന്നു. ഇവര്‍ക്ക് എല്ലാവര്ക്കും കൂടിയാണ് ഒരു ലിറ്റര്‍ പാല് ഒരു ബക്കറ്റ് വെള്ളത്തില്‍ കലര്‍ത്തി ഉച്ചഭക്ഷണത്തിന്റെ ഭാഗമായി വിതരണം ചെയ്തത്. സര്‍ക്കാര്‍ ചട്ടങ്ങള്‍ പ്രകാരം ഉത്തര്‍പ്രദേശിലെ സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയില്‍ പാലും പുലാവും നിര്‍ബന്ധമാണ്.
ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസര്‍ പറഞ്ഞു. സ്കൂളില്‍ ആവശ്യത്തിനു പാലുണ്ടായിരുന്നെന്ന വാദം പാചകക്കാരി ഫൂല്‍വന്ദി നിഷേധിച്ചു. തനിക്ക് ഒരു പാക്കറ്റ് പാല് മാത്രമാണു നല്‍കിയതെന്നും അതുകൊണ്ടാണ് അതില്‍ വെള്ളം ചേര്‍ത്തതെന്നും അവര്‍ പറഞ്ഞു.
സംഭവം പുറത്തുകൊണ്ടുവന്ന പ്രാദേശിക മാധ്യമപ്രവര്‍ത്തകനെതിരെ കേസെടുത്തതിനു പിന്നാലെയാണു യുപിയില്‍ മറ്റൊരു സംഭവം കൂടി പുറത്തുവന്നിരിക്കുന്നത്. ചപ്പാത്തി ഉപ്പുകൂട്ടി തിന്ന കുട്ടികളുടെ വീഡിയോയായിരുന്നു പുറത്തുവന്നത്. മിര്‍സാപൂരിലെ ബ്ലോക്ക് എഡ്യൂക്കേഷന്‍ ഓഫീസറാണു പ്രാദേശിക മാധ്യമപ്രവര്‍ത്തകനായ പവന് ജയ്സ്വാളിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തത്.
രാജ്യത്തെ എല്ലാ വിദ്യാര്‍ഥികള്‍ക്കും പോഷകസമൃദ്ധമായ ഉച്ചഭക്ഷണം ഉറപ്പുവരുത്തുന്ന കേന്ദ്രസര്‍ക്കാരിന്റെ സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി നിലനില്ക്കുന്പോഴാണു മിര്‍സാപൂരിലെ സര്‍ക്കാര്‍ സ്കൂളിലെ കുട്ടികള്‍ ചപ്പാത്തി ഉപ്പില്‍ മുക്കി കഴിക്കേണ്ടിവന്ന ചിത്രം പുറത്തുവന്നത്. ഒന്നു മുതല്‍ എട്ടു വരെ ക്ലാസുകളില്‍ പഠിക്കുന്ന നൂറോളം വിദ്യാര്‍ഥികള്‍ റൊട്ടിയും ഉപ്പും കഴിക്കുന്നതിന്റെ വീഡിയോ വിവാദമായിരുന്നു.
സംസ്ഥാനത്തു കുട്ടികള്‍ക്കു ഭക്ഷണമൊരുക്കാന്‍ നിയോഗിക്കപ്പെട്ട, ഉത്തര്‍പ്രദേശ് മിഡ്ഡേ മീല്‍ അഥോറിറ്റിയുടെ വെബ്സൈറ്റ് പ്രകാരം കുട്ടികളുടെ ഉച്ചഭക്ഷണത്തിനു വിഭവങ്ങളുടെ വന്‍ പട്ടികയാണു നിരത്തുന്നത്. ധാന്യങ്ങള്‍, ചോറ്, റൊട്ടി, പച്ചക്കറി, പാല്, പഴങ്ങള്‍ എന്നിവ മീല്‍ ചാര്‍ട്ടില്‍ ഉള്‍പ്പെടുന്നു.
എന്നാല്‍, വീഡിയോ പകര്‍ത്തിയ ദിവസം റൊട്ടി മാത്രമാണു പാകം ചെയ്തതെന്നാണു പരാതിയില്‍ പറയുന്നത്.
സ്കൂളിലെ അവസ്ഥ ദയനീയമാണെന്നു കുട്ടികളുടെ മാതാപിതാക്കള്‍ വാര്‍ത്ത പുറംലോകത്തെ അറിയിച്ച മാധ്യപ്രവര്ത്തകനോടു വെളിപ്പെടുത്തിയിരുന്നു. ചിലപ്പോള്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തിന് റൊട്ടിയും ഉപ്പുമാണു നല്‍കുന്നത്. ചിലപ്പോള്‍ ഉപ്പും ചോറും നല്‍കും. അപൂര്‍വമായി മാത്രമാണു പാല് നല്‍കാറുള്ളത്. ഏത്തപ്പഴം ഒരിക്കലും നല്‍കിയിട്ടില്ല. ഒരു വര്‍ഷമായി ഇതുപോലെയാണു സാഹചര്യങ്ങളെന്നും മാതാപിതാക്കള്‍ മാധ്യമപ്രവര്‍ത്തകനോടു പറഞ്ഞു.
സ്കൂളിന്റെ സ്കൂളിന്റെ ചുമതലയുള്ള അധ്യാപകനും പഞ്ചായത്ത് സൂപ്പര്‍വൈസറുമാണു പ്രഥമദൃഷ്ട്യാ ഇതിന്റെ ഉത്തരവാദികള്‍. ഇരുവരേയും സസ്പെന്‍ഡ് ചെയ്തതായും ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ അനുരാഗ് പട്ടേല്‍ അറിയിച്ചിരുന്നു.
- നോട്ട് നിരോധന വാർത്ത; സാമ്പത്തിക കേരളത്തെ ഞെട്ടിച്ചു
- ചിയാൻ വിക്രമിന്റെ ആക്ഷൻ ത്രില്ലർ എന്റെർറ്റൈനെർ “വീര ധീര ശൂരൻ” മാർച്ച് 27ന് തിയേറ്ററുകളിലേക്ക്
- അഖില ഭാരത ശ്രീമദ് ഭാഗവതാമൃത സത്രത്തിന് മള്ളിയൂരിൽ തിരിതെളിഞ്ഞു.
- ബൈക്ക് മോഷ്ടാക്കളെ അറസ്റ്റ് ചെയ്തു
- ധീരജവാന്മാര്ക്ക് സ്നേഹാദരം സമ്മാനിച്ച് ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാര്‍
- അപ്പാർട്മെന്റിൽ അതിക്രമിച്ച് കയറി കൊലപാതകശ്രമം നടത്തിയ പ്രതിയെ കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു
- സ്വീഡനിൽ ജോലി വാഗ്ദാനം നൽകി നിരവധി പേരിൽ നിന്നും ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതി പിടിയിൽ
- എം ഡി എം എ യുമായി യുവതിയുൾപ്പടെ രണ്ട് പേർ പോലീസ് പിടിയിൽ
- പോക്സോ കേസിലെ പ്രതിയെ 53 വർഷം കഠിന തടവിനു ശിക്ഷിച്ചു
- St Thomas School | UKG കുട്ടികളെ മര്‍ദ്ദിച്ച സംഭവത്തില്‍ ഏഴാം മൈല്‍ സെന്റ് തോമസ് സ്കൂളിന് എതിരെ പ്രതിഷേധം ശക്തമാവുന്നു
- സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്നു ഇന്നോവ കാർ കടത്തിയ പ്രതി പിടിയിൽ
- കലാസാഗർ പുരസ്കാരത്തിനുള്ള നാമനിർദ്ദേശം ക്ഷണിക്കുന്നു
- വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
- ഡെങ്കിപ്പനി കേസുകൾ കൂടുന്നു, കുട്ടികളിലും?
- കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം എന്ത്… എങ്ങനെ കൊടുക്കാം
Leave a Reply
You must be logged in to post a comment.