ശബരിമല ശബരിമല നടയടച്ചു; കടുത്ത തീരുമാനവുമായി തന്ത്രി
ശബരിമല ശബരിമല നടയടച്ചു; കടുത്ത തീരുമാനവുമായി തന്ത്രി
പത്തനംതിട്ട: ശബരിമല സന്നിധാനത്ത് യുവതികള്‍ കയറി ആചാരം ലംഘനം നടന്നതായി തന്ത്രി കണ്ടരര് രാജീവര്‍ സ്ഥിരീകരിച്ചു. ആചാരലംഘനം നടന്ന സാഹചര്യത്തില്‍ ശുദ്ധി ക്രിയകള്‍ക്കായി ശബരിമല നടയടച്ചിടാന്‍ തന്ത്രി തീരുമാനിക്കുകയായിരുന്നു.
ശബരിമലയില്‍ ദര്‍ശനം നടത്തിയത് കനക ദുര്‍ഗ്ഗയും ബിന്ദുവുമാണ്. ഇവര്‍ ദര്‍ശനം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ സ്വകാര്യ ചാനലിന് ലഭിച്ചു. എന്നാല്‍ പോലീസോ ദേവസ്വംബോര്‍ഡോ ആദ്യം സ്ഥിരീകരിക്കാന്‍ തയ്യാറായിരുന്നില്ല.
ഈ മാസം 24 നാണ് പെരിന്തല്‍മണ്ണ സ്വദേശിയായ കനക ദുര്‍ഗയും കൊയിലാണ്ടി സ്വദേശിയായ ബിന്ദുവും ശബരിമല ദര്‍ശനത്തിനായി എത്തിയിരുന്നെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് ഇവര്‍ക്ക് മടങ്ങിപ്പോകേണ്ടി വന്നിരുന്നുന്നു.
ഇന്ന് പുലര്‍ച്ചെ 3.45ഓടെയാണ് ഇവര്‍ ദര്‍ശനം നടത്തിയതെന്നാണ് യുവതികളുടെ അവകാശവാദം. പോലീസ് സംരക്ഷണയിലാണ് ദര്‍ശനം നടത്തിയതെന്നു ബിന്ദു ചാനലിനോട് പറഞ്ഞു.
ശബരിമലയില്‍ ദര്‍ശനം നടത്തിയത് കനക ദുര്‍ഗ്ഗയും ബിന്ദുവുമാണ്. ഇവര്‍ ദര്‍ശനം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ സ്വകാര്യ ചാനലിന് ലഭിച്ചു. എന്നാല്‍ പോലീസോ ദേവസ്വംബോര്‍ഡോ ആദ്യം സ്ഥിരീകരിക്കാന്‍ തയ്യാറായിരുന്നില്ല.
Leave a Reply