ഫേസ്ബുക്ക് വഴി ജിഹാദിന് യുവാക്കളെ പ്രേരിപ്പിക്കുകയും ആയുധങ്ങള്‍ കൈമാറുകയും ചെയ്ത യുവതി പിടിയില്‍
ഫേസ്ബുക്ക് വഴി ജിഹാദിന് യുവാക്കളെ പ്രേരിപ്പിക്കുകയും ആയുധങ്ങള്‍ കൈമാറുകയും ചെയ്ത യുവതി പിടിയില്‍
ജമ്മുകാശ്മീര്‍: ഭീകര സംഘടയിലേക്ക് യുവാക്കളെ ക്ഷണിച്ച യുവതിയെ പോലീസ് കശ്മീരിൽ അറസ്റ്റ് ചെയ്തു.ഫേസ്ബുക്ക് വഴിയാണ് ഇവര്‍ യുവാക്കളുമായി സൗഹൃദം സൃഷ്ട്ടിക്കുകയും പിന്നീടു ഭീകര സംഘടനയിലേക്ക് ക്ഷണിക്കുകയുമാണ് ചെയ്യുന്നത്. ഷാസിയ എന്ന സ്ത്രീയെയാണ് രാജാബഗ് പോലീസ് അറസ്റ്റ് ചെയ്തത്.
കുറച്ചു നാളുകളായി ഇവര്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലായിരുന്നു. ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദിലേക്കാണ് ഇവര്‍ യുവാക്കളെ ക്ഷണിച്ചിരുന്നത്. ഇവര്‍ യുവാക്കള്‍ക്ക് തോക്കുകളും വെടിയുണ്ടകളും നല്‍കിയതായി ചോദ്യം ചെയ്യലില്‍ പോലീസിനോട് പറഞ്ഞു.
ചോദ്യം ചെയ്യലില്‍ ഇവരില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലലഭിച്ചതായി പോലീസ് അറിയിച്ചു. ഫേസ് ബുക്ക് വഴി രണ്ടു യുവാക്കളെ എത്തിച്ചാതായി ഇവര്‍ പോലീസിനോട് പറഞ്ഞു. ജിഹാദിനുവേണ്ടി ആയുധമെടുക്കാനും ഇവര്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രേരിപ്പിച്ചിരുന്നതായും പോലീസ് പറഞ്ഞു.
Also Read >> മകളെ കാണാനായി പുറപ്പെട്ട് പുനലൂരിൽ നിന്ന് കാണാതായ വീട്ടമ്മയെ കണ്ടെത്തി
Leave a Reply