Dubai lady Suicide l Arrest l Love Affair l കാമുകന് വിവാഹാലോചന നടക്കുന്നതറിഞ്ഞ് ആത്മഹത്യക്ക് ശ്രമിച്ച യുവതി ദുബായിൽ അറസ്റ്റിലായി
കാമുകന് വിവാഹാലോചന നടക്കുന്നതറിഞ്ഞ് ആത്മഹത്യക്ക് ശ്രമിച്ച യുവതി ദുബായിൽ അറസ്റ്റിലായി
ദുബായ്: കാമുകന്റെ വീട്ടുകാര്‍ വേറെ വിവാഹം ആലോചിക്കുന്നതറിഞ്ഞ് ഇന്ത്യക്കാരി ദുബായില്‍ ആത്മഹത്യക്ക് ശ്രമിച്ചു.കേസില്‍ കോടതി ഇരുവർക്കും ശിക്ഷ വിധിച്ചു. ഇന്ത്യക്കാരായ ഇരുപത്തി നാലുകാരിയും ഇരുപത്തിയാറുകാരനും ഗൾഫിൽ ജോലിക്കാരാണ്.
Also Read >> ‘നടി അഞ്ജു മരിച്ചു’…മാനസികമായി തളര്‍ത്തി; പ്രതിഷേധവുമായി നടിയും കുടുംബവും
ആത്മഹത്യാ ശ്രമത്തിനൊപ്പം നിയമവിരുദ്ധമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതിനുമാണ് ഇരുവര്‍ക്കും ശിക്ഷ ലഭിച്ചത്.ഒരു വര്‍ഷത്തിലേറെയായി ഇരുവരും പ്രണയത്തിലായിരുന്നു. യുവാവിന്റെ അമ്മ നാട്ടില്‍ ഇയാള്‍ക്കായി വിവാഹാലോചന നടത്തുന്ന വിവരമറിഞ്ഞാണ് കാമുകി ആത്മഹത്യക്ക് ശ്രമിച്ചത്.
ദുബായിലെ ഒരു മെട്രോ സ്റ്റേഷനില്‍ വെച്ച് ഇവര്‍ കൈ ഞരമ്പ് മുറിക്കുകയായിരുന്നു. ഉദ്ദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പെട്ടതോടെ മെഡിക്കല്‍ സംഘമെത്തി ഇവരെ ആശുപത്രിയിലേക്ക് മാറ്റി.തുടര്‍ന്ന് പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് കാമുകന് വിവാഹാലോചന നടക്കുന്നതില്‍ മനംനൊന്താണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് യുവതി പറഞ്ഞത്.
ദുബായിലും ഷാര്‍ജയിലും വെച്ച് പലതവണ തങ്ങള്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടിട്ടുണ്ട്. ഇതിന് താന്‍ പണം വാങ്ങിയില്ലെന്നും തന്നെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്യുകയും കാമുകൻ സ്വര്‍ണ്ണ നെക്ലേസ് സമ്മാനമായി നല്‍കുയും ചെയ്തെന്നു യുവതി പറഞ്ഞു.
ദുബായിൽ സെയിൽസ് വുമണാണ് യുവതി. കാമുകൻ വ്യാപാരിയാണ്.വിചാരണയ്ക്കൊടുവില്‍ ഇരുവര്‍ക്കും ഒരു മാസം തടവ് ശിക്ഷയാണ് കോടതി വിധിച്ചത്. ഇവരെ നാടുകടത്താനും ഉത്തരവിട്ടിട്ടുണ്ട്. വിധിക്കെതിരെ ഇരുവരും അപ്പീല്‍ നല്‍കിയതിനാല്‍ ശിക്ഷ ഉടനടി നടപ്പാക്കില്ല.
Leave a Reply