മുൻ മന്ത്രിക്കെതിരെ കേസ് നൽകിയ യുവതി മരിച്ച നിലയിൽ

കർണ്ണാടകത്തിലെ മുൻ മന്ത്രി ബാബുറാവു ബസവന്നപ്പ ചിഞ്ചൻസൂറിനെതിരെ 2015 ജൂണിൽ വഞ്ചനയ്ക്കും ചെക്ക് മടങ്ങിയതിനും കേസ് ഫയൽ ചെയ്തിരുന്നു.
ചന്ദ്ര ലേയൗട്ടിലെ വസതിയിലാണ് അഞ്ജനയെന്ന യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മുൻ ടെക്സ്റ്റൈൽസ് മന്ത്രി ആയിരുന്നു ബാബുറാവു

എന്നാൽ മരണം മാധ്യമങ്ങളുടെ ശ്രദ്ധയിൽപ്പെടാതെ ബന്ധുക്കൾ മറച്ചു വെക്കുകയായിരുന്നു. ആത്മഹത്യ ചെയ്യുന്നവരും മകനെ വിളിച്ച് അറിയിച്ച ശേഷം യുവതി തൂങ്ങി മരിച്ചത്.

വിവരമറിഞ്ഞ് മകനും ബന്ധുക്കളും എത്തുമ്പോൾ യുവതി തൂങ്ങി നിൽക്കുന്നതാണ് കണ്ടത്. യുവതിയെ ഉടൻതന്നെ സർക്കാർ വിക്ടോറിയ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മന്ത്രി ഉൾപ്പെടെ നിരവധി ആളുകൾ തന്നെ വഞ്ചിച്ചുവെന്നും മന്ത്രി 11 കോടി രൂപ തനിക്ക് തരാൻ ഉണ്ടെന്നും യുവതി തന്റെ ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. എന്നാൽ, മുൻ മന്ത്രിയുമായി അടുത്ത ആളുകളിൽ നിന്നുള്ള അഞ്ജനയ്ക്ക് നിരന്തരമായ ഉപദ്രവം നേരിട്ടിരുന്നതായി ബന്ധുക്കൾ ആരോപിച്ചു.

ഇത് കാരണമാണ് യുവതി ആത്മഹത്യ ചെയ്തതെന്നും അഞ്ജനയുടെ കുടുംബാംഗങ്ങൾ ആരോപിക്കുന്നു. അസ്വാഭാവിക മരണത്തിന് പോലീസ് കേസ് ഫയൽ ചെയ്യുകയും കേസിന്റെ എല്ലാ വശങ്ങളും അന്വേഷിക്കുമെന്നും പോലീസ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment