മനയ്ക്കപ്പടിയില്‍ വീട്ടമ്മ വാഹമിടിച്ച് മരിച്ച സംഭവത്തില്‍ പിക് അപ് വാനും ഡ്രൈവറും പൊലീസ് പിടിയില്‍

മനയ്ക്കപ്പടിയില്‍ വീട്ടമ്മ വാഹമിടിച്ച് മരിച്ച സംഭവത്തില്‍ പിക് അപ് വാനും ഡ്രൈവറും പൊലീസ് പിടിയില്‍

എറണാകുളം മനയ്ക്കപ്പടിയില്‍ വഴിയാത്രക്കാരിയായ വീട്ടമ്മ വാഹമിടിച്ച് മരിച്ച സംഭവത്തില്‍ നിര്‍ത്താതെ പോയ പിക് അപ് വാന്‍ പൊലീസ് കണ്ടെത്തി. കഴിഞ്ഞ ദിവസം വൈകീട്ടാണ് ആലുവ- പറവൂര്‍ റോഡില്‍ ആനച്ചാല്‍ പെട്രോള്‍ പമ്പിന് മുന്നിലുണ്ടായ അപകടത്തില്‍ മനയ്ക്കപ്പടി ജിത വിഹാറില്‍ ഗോപിനാഥന്റെ ഭാര്യ ജസീന്തയാണ് മരിച്ചത്.

സംഭവത്തില്‍ വാഹനം ഓടിച്ചിരുന്ന പാറശാല മേലത്താട്ടില്‍ പുത്തന്‍ വീട്ടില്‍ ഷാരോണിനെ ആലങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു. ജസീന്തയെ പിക് അപ് വാന്‍ ഇടിച്ച് തെറിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു.

റോഡിന്റെ അരികിലൂടെ ജസീന്ത നടന്നുപോകുമ്പോള്‍ പറവൂര്‍ ഭാഗത്തേയ്ക്ക് പോയ വാന്‍ പിറകില്‍ നിന്ന് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. സംഭവം കൊലപാതകമാണൊ എന്ന സംശയവും നിലനില്‍ക്കുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment