യുവ വനിതാ ഡോക്ടറെ കഴുത്തറത്ത് മരിച്ച നിലയില്‍ കണ്ടെത്തി

വനിതാ ഡോക്ടറെ കഴുത്തറത്ത് മരിച്ച നിലയില്‍ കണ്ടെത്തി

എറണാകുളം: എറണാകുളം പെരുമ്പാവൂരില്‍ വനിതാ യുവ ഡോക്ടറെ മരിച്ചനിലയില്‍ കണ്ടെത്തി. പെരുമ്പാവൂര്‍ തൊട്ടുവ സ്വദേശിനി പ്രീതിയെയാണ് കഴുത്തറുത്തു മരിച്ചനിലയില്‍ കണ്ടെത്തിയത്.

ദന്ത ഡോക്ടറായി ജോലി ചെയ്തു വരികയായിരുന്നു. വീട്ടിലെ കുളിമുറിയിലാണ് കഴുത്ത് പകുതി അറുത്ത നിലയില്‍ മൃതദേഹം കണ്ടെത്തിയത്. കൊലപാതകമാണെന്ന നിഗമനത്തിലാണ് ബന്ധുക്കള്‍. പോലീസ് അന്വേഷണം ആരംഭിച്ചു.

സംഭവം നടക്കുമ്പോള്‍ വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. ഭര്‍തൃപിതാവും മകളും പുഴയില്‍ കുളിക്കാന്‍ പോയ സമയത്താണ് സംഭവം നടന്നതെന്നാണ് സൂചന. കഴുത്തിന്‌ ആഴത്തില്‍ മുറിവേറ്റു രക്തം വാര്‍ന്ന നിലയിലായിരുന്നു മൃതദേഹം.

കൂടുതല്‍ അന്വേഷണത്തിനു ശേഷമേ സംഭവത്തെക്കുറിച്ച് വ്യക്തത വരികയുള്ളുവെന്ന്‍ പോലീസ് അറിയിച്ചു. എറണാകുളം റൂറല്‍ എസ് പി സംഭവസ്ഥലത്തെത്തി. മൃതദേഹം പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment