പത്തൊമ്പതുകാരിയായ സുന്ദരി… ഒരു നഗരത്തെ വിറപ്പിച്ച കുപ്രസിദ്ധ ഗുണ്ട അസ്മിത പോലീസില്‍ പിടിയില്‍

പത്തൊമ്പതുകാരിയായ സുന്ദരി… ഒരു നഗരത്തെ വിറപ്പിച്ച കുപ്രസിദ്ധ ഗുണ്ട അസ്മിത പോലീസില്‍ പിടിയില്‍

ഒരു നഗരത്തെ വിറപ്പിച്ച കുപ്രസിദ്ധ ഗുണ്ട അസ്മിത ഗോഹില്‍ പിടിയിലായത് ഇങ്ങനെ ഗുജറാത്തിലെ സൂറത്ത് പട്ടണത്തിലെ കുപ്രസിദ്ധ ഗുണ്ട അസ്മിത ഗോഹില്‍ അറസ്റ്റില്‍. പട്ടാപ്പകല്‍ വാളും കയ്യിലേന്തി സൂറത്തിലെ ഒരു കടക്കാരനെ ഭീഷണിപ്പെടുത്തി കടയടപ്പിച്ച കേസിലാണ് അറസ്റ്റ്. ആണ്‍സുഹൃത്തിനൊപ്പം ബൈക്കില്‍ എത്തിയായിരുന്നു അസ്മിതയുടെ ആക്രമണം. പാന്‍ കടക്കാരനെ വാളുയര്‍ത്തിപ്പിടിച്ചു ഭീഷണിപ്പെടുത്തിയ 500 രൂപ പിടിച്ചെടുത്ത ശേഷം ഇവര്‍ കടയടപ്പിക്കുകയായിരുന്നു.
വാളുമായെത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന 20 കാരിയായ അസ്മിതയുടെ ദൃശ്യങ്ങള്‍ പിന്നാലെ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ആയുധങ്ങളുമായി ആളുകളെ ഭീഷണിപ്പെടുത്തിയതിനും ആക്രമിച്ചതിനും മറ്റും നിരവധി കേസുകള്‍ യുവതിക്കെതിരെയുണ്ട്. മാര്‍ച്ചില്‍ ഹോളി ആഘോഷത്തിലേര്‍പ്പെടുന്നവര്‍ക്കെതിരെ സംഘര്‍ഷത്തിലേര്‍പ്പെട്ടതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് ഇവര്‍ പ്രശസ്തയായത്. ഫെയ്‌സ്ബുക്കില്‍ 2500 സുഹൃത്തുക്കളും 12,000 ഫോളോവേഴ്‌സുമുണ്ട് അസ്മിതയ്ക്ക്.
തന്റെ വ്യത്യസ്തമായ ജീവിതമാണെന്നും ആരുടെയും പ്രതീക്ഷയ്ക്ക് അനുസരിച്ചല്ല തന്റെ ജീവിതം എന്നും അസ്മിത ഫേസ്ബുക്ക് ബയോ ആയി കുറിക്കുന്നു. തോക്കും, വാളും കത്തിയും പിടിച്ചുള്ള നിരവധി ചിത്രങ്ങളാണ് അസ്മിത സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ആഡംബര ബൈക്കുകളും കാറുകളും ഇവര്‍ക്ക് പ്രിയമാണ്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply