പിഎസ്‌സി ക്ലാസിനെന്ന വ്യാജേന വീട്ടില്‍ നിന്നും ഇറങ്ങി പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് യുവതി ഒളിച്ചോടി

കൊല്ലം: എട്ടും ഒമ്പതും വയസുളള രണ്ടു മക്കളെ ഉപേക്ഷിച്ചു കാമുകനോടൊപ്പം പോയ യുവതിയെയും കാമുകനെയും പോലീസ് പിടികൂടി.

പുതുപ്പള്ളി സ്വദേശി പ്രശാന്തി(35)യെയും സ്വകാര്യ ബസിലെ ജീവനക്കാരനായ പുലിയൂര്‍ സ്വദേശി അനി(38)യെയുമാണ് പിടികൂടിയത്. 8, 9 വയസ്സുള്ള രണ്ടു ആണ്‍കുട്ടികളെ ഉപേക്ഷിച്ചാണ് പ്രശാന്തി അനിയോടൊപ്പം പോയത്. കഴിഞ്ഞ 22ന് മാവേലിക്കരയിലെ പിഎസ്‌സി പരീക്ഷാ പരിശീലന കേന്ദ്രത്തില്‍ ക്ലാസിനു പോകുകയാണെന്ന് പറഞ്ഞാണ് യുവതി വീട്ടില്‍ നിന്ന് ഇറങ്ങിയത്. ഭര്‍ത്താവ് വിദേശത്താണ്.

പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഉപേക്ഷിച്ചു പോയതിനുള്ള വകുപ്പ് പ്രശാന്തിക്കെതിരെയും പ്രേരണാക്കുറ്റം അനിക്കെതിരെയും ചുമത്തി. ഇരുവരെയും കോടതി റിമാന്‍ഡ് ചെയ്തു. പ്രശാന്തിയെ തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിലേക്കും അനിയെ മാവേലിക്കര സബ് ജയിലിലേക്കുമാണ് അയച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*