നവജാത ശിശുക്കൊല വീണ്ടും; മലപ്പുറത്ത് അമ്മ കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തി
നവജാത ശിശുക്കൊല വീണ്ടും; മലപ്പുറത്ത് അമ്മ കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തി
മലപ്പുറം: കോഴിക്കോട് ബാലുശ്ശേരിയില്‍ കഴിഞ്ഞദിവസം യുവതി പ്രസവിച്ചയുടന്‍ കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ വാര്‍ത്ത ഞെട്ടലോടെയാണ് കേട്ടത്. ഇപ്പോഴിതാ മലപ്പുറം കൂട്ടിലങ്ങാടി ചേരൂരില്‍ നവജാത ശിശുവിനെ അമ്മ കഴുത്തറുത്ത് കൊന്നുവെന്ന വാര്‍ത്ത പുറത്തുവന്നിരിക്കുകയാണ്.
ഭര്‍ത്താവുമായി ഏതാനും വര്‍ഷമായി അകന്നു കഴിയുന്ന നബീല എന്ന യുവതിയ്ക്ക് അവിഹിത ബന്ധത്തിലുണ്ടായ കുട്ടിയെയാണ് കഴുത്തറുത്ത് കൊന്നത്. അവിഹിത ബന്ധത്തിലുണ്ടായ കുഞ്ഞ് വീടിന് അപമാനമാണെന്ന് പറഞ്ഞ് സഹോദരന്‍ ശിഹാബ് നീബലയെ മാനസികമായി പീഡിപ്പിച്ചിരുന്നു.
ഇതാണ് കുഞ്ഞിനെ കൊലപ്പെടുത്താന്‍ കാരണമായത്. ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് നബീലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് നബീലയേയും സഹോദരന്‍ ശിഹാബിനേയും പൊലീസ് കസ്റ്റഡിയിലെടുത്തു.
Leave a Reply