മലയാളത്തിലെ പ്രമുഖ നിര്‍മ്മാതാവിനെതിരെ ലൈംഗീകപീഡന കേസ്

മലയാളത്തിലെ പ്രമുഖ നിര്‍മ്മാതാവിനെതിരെ ലൈംഗീകപീഡന കേസ്; കൂടുതല്‍ വെളിപ്പെടുത്തലുമായി യുവതി

മലയാളം സിനിമാ രംഗത്ത്‌ വീണ്ടും ലൈംഗീക പീഡന ആരോപണവുമായി യുവതി. സിനിമയില്‍ അവസാര്‍ നല്‍കാമെന്ന് വിശ്വസിപ്പിച്ച് ഫ്ലാറ്റില്‍ വിളിച്ചു വരുത്തി ലൈംഗീകമായി പീഡിപ്പിച്ചെന്നാണ് പരാതി. മലയാളത്തിലെ പ്രമുഖ നിര്‍മ്മാതാവു വൈശാഖ് രാജനെതിരെയാണ് യുവതി എറണാകുളം നോര്‍ത്ത് പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.

കൊച്ചി സ്വദേശിനിയും മോഡലുമായ ഇരുപത്തിയഞ്ചുകാരിയാണ് നിര്‍മ്മാതാവിനെതിരെ പരാതി നല്‍കിയിരിക്കുന്നത്. അതേസമയം പരാതി നല്‍കി ദിവസങ്ങളായിട്ടും പോലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

2018 മാര്‍ച്ചിലാണ് സംഭവം. ചങ്ക്സ് എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് യുവതി നിര്‍മ്മാതാവിനെ പരിചയപ്പെടുന്നത്. തന്‍റെ അടുത്ത പദത്തില്‍ നല്ലൊരു വേഷം തരാമെന്ന് പറഞ്ഞ് തന്‍റെ ഫോണ്‍ നമ്പര്‍ വാങ്ങി. നിര്‍മ്മാതാവ് പലപ്പോഴും തന്നെ ഫോണില്‍ വിളിച്ച് സംസാരിക്കാറുണ്ടായിരുന്നു.

തന്‍റെ നമ്പറില്‍ വിളിച്ചാല്‍ കിട്ടാറില്ലെന്ന് പറഞ്ഞ് നിര്‍മ്മാതാവ് തന്നെ പുതിയ സിം കാര്‍ഡ്‌ എടുത്തു നല്‍കിയെന്നും യുവതി പറയുന്നു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് യുവതി ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

ജോണി ജോണി യെസ് അപ്പാ എന്ന സിനിമയില്‍ നല്ലൊരു വേഷം നല്‍കാമെന്നും അതിനെക്കുറിച്ച് സംസാരിക്കാനായി സംവിധായകന്‍ എത്തിയിട്ടുണ്ടെന്നും അറിയിച്ചാണ് യുവതിയെ നിര്‍മ്മാതാവ് കത്രിക്കടവിലെ ഫ്ലാറ്റിലേക്ക് വിളിച്ചു വരുത്തിയത്.

എന്നാല്‍ അവിടെ സംവിധായകനെ കണ്ടില്ല. ഇവിടെ വെച്ച് അഡ്ജസ്റ്റ് ചെയ്യണമെന്നും ലൈംഗീകമായി താല്പര്യമുണ്ടെന്നും പറഞ്ഞ് കയറി പിടിച്ചെന്നും കുതറി മാറാന്‍ ശ്രമിച്ച തന്നെ ബലം പ്രയോഗിച്ച് ബെഡ് റൂമിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതി പറയുന്നു.


സംഭവം പുറത്തു പറഞ്ഞാല്‍ ഭാവി നശിപ്പിക്കുമെന്നും നല്ല അവസരം നല്‍കാമെന്നും അങ്ങനെ മലയാള സിനിമയില്‍ സജീവമാകാമെന്നും വീണ്ടും പറഞ്ഞു. ഭാവിയെക്കുറിച്ച് ആശങ്കയുള്ളതിനാലാണ് പുറത്ത് പറയാന്‍ വൈകിയതെന്നും യുവതി ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment