10 കോടി വിലവരുന്ന ഹാഷിഷ് ഓയിലുമായി യുവതി പാലക്കാട് പിടിയിൽ

10 കോടി വിലവരുന്ന ഹാഷിഷ് ഓയിലുമായി യുവതി പാലക്കാട് പിടിയിൽ

10 കോടി വിലവരുന്ന ഹാഷിഷ് ഓയിലുമായി യുവതി പാലക്കാട് പിടിയിൽ l lady-sindhuja-arrested-for-smuggling-8-cr-worth-hashish Latest Kerala Newsപാലക്കാട്: രണ്ടു കിലോ ഹാഷിഷ് ഒായിലുമായി നാഗര്‍കോവില്‍ സ്വദേശിയായ യുവതി പിടിയിൽ. ട്രെയിനിൽ സ്ത്രീകളെ പരിശോധിക്കില്ല എന്ന ധാരണയിൽ ഏകദേശം 10 കോടി വിലവരുന്ന ഹാഷിഷ് കടത്താൻ ശ്രമിക്കവേ ഒലവക്കോട് വച്ചാണ് 21 വയസ്സുകാരിയായ സിന്ദുജ ശിവകുമാർ എക്സൈസിന്റെ പിടിയിലായത്. വിശാഖപട്ടണത്ത് നിന്നാണ് ഹാഷിഷ് ഓയില്‍ കൊണ്ടുവന്നതെന്ന് ഇവർ മൊഴി നൽകി.

ഈയടുത്ത ദിവസങ്ങളിലായി തൃശ്ശൂരിലെ ഒരു വീട്ടിൽ താമസിച്ചു വരുന്ന സിന്ദുജ ലഹരികടത്തിലിലെ ഒരു കണ്ണി മാത്രമാണ്. ഇവരുടെ ചാവക്കാട്ടുകാരനായ ഒരു സുഹൃത്താണ് ഇതിലെ പ്രധാന ഇടപാടുകാരന്‍.സ്ത്രീകളെ പരിശോധിക്കില്ലെന്ന ആത്മവിശ്വാസത്തോടെ കാലങ്ങളായി ഇവർ ഈ രീതിയിൽ ലഹരികടത്ത് നടത്തിവരികയായിരുന്നുവെന്ന് അന്വേഷണോദ്യോഗസ്‌ഥർ പറഞ്ഞു.
കഞ്ചാവില്‍ നിന്ന് വാറ്റിയെടുക്കുന്ന ഹാഷിഷ് എന്ന വീര്യംകൂടിയ ലഹരിപദാർത്ഥത്തിന് വലിയ ഡിമാൻഡ് ആണ് വിപണിയിൽ. ഒായിൽ രൂപത്തിലും ഖര രൂപത്തിലുമൊക്കെയാക്കിയാണ് പൊതുവെ ലഹരിമാഫിയ ഹാഷിഷ് കടത്തുന്നത്.ഇത്തരത്തിൽ കഴിഞ്ഞമാസം തൃശ്ശൂരിലും, തിരുവനന്തപുരത്തും വച്ച് നടത്തിയ പരിശോധനയിലും ലഹരികടത്തുകാർ പിടിയിലായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*