മക്കള്‍ക്ക്‌ ട്യൂഷന്‍ എടുക്കാന്‍ എത്തിയ വിധവയായ ടീച്ചറെ പിതാവ് വെട്ടി; ചോരവാര്‍ന്ന് കിടന്ന യുവതിക്ക് രക്ഷകനായത് പോലീസ് ഓഫീസര്‍

മക്കള്‍ക്ക്‌ ട്യൂഷന്‍ എടുക്കാന്‍ എത്തിയ വിധവയായ ടീച്ചറെ പിതാവ് വെട്ടി; ചോരവാര്‍ന്ന് കിടന്ന യുവതിക്ക് രക്ഷകനായത് പോലീസ് ഓഫീസര്‍

ബംഗളൂരു: വെട്ടേറ്റു റോഡില്‍ ചോരവാര്‍ന്ന് കിടന്ന യുവതിയെ ആശുപത്രിയില്‍ എത്തിക്കാന്‍ തയ്യാറാകാതെ നാട്ടുകാര്‍. ചോരവാര്‍ന്നു ജീവനുവേണ്ടി അലറിവിളിച്ചിട്ടും യുവതിയെ ആശുപത്രിയില്‍ എത്തിക്കാന്‍ തയ്യാറാകാതെ നാട്ടുകാര്‍ നോക്കിനില്‍ക്കുകയായിരുന്നു.

നാട്ടുകാര്‍ കാഴ്ചക്കാരായി നിന്നപ്പോള്‍ അതുവഴി വന്ന പോലീസ് ഓഫീസറാണ് യുവതിക്ക് രക്ഷകനായത്. വ്യാഴാഴ്ച വൈകിട്ട് ബംഗളുരുവിലെ ഗിരി നഗറിലാണ് സംഭവം.

അധ്യാപികയായ തനൂജയെയാണ് ശേഖര്‍ എന്നയാള്‍ വടിവാളിന് വെട്ടി ഗുരുതരമായി പരിക്കേല്‍പ്പിച്ചത്. എന്നാല്‍ രക്തം വാര്‍ന്ന് യുവതി മരിച്ചു എന്ന് കരുതിയാണ് ആരും യുവതിയെ ആശുപത്രിയില്‍ എത്തിക്കാന്‍ തയ്യറാകാതിരുന്നതെന്ന് നാട്ടുകാരില്‍ ഒരാള്‍ പറഞ്ഞു.

അതുവഴി വന്ന പോലീസ് ഇന്‍സ്പെക്ടറായ സിദ്ധലിംഗയ്യ എന്ന പോലീസ് ഓഫീസറാണ് തനൂജയെ ആശുപത്രിയില്‍ എത്തിച്ചത്. വെട്ടേറ്റു കുടല്‍മാല പുറത്തുവന്ന അവസ്ഥയിലായിരുന്നു തനൂജ.

എന്നാല്‍ യുവതിക്ക് ജീവന്റെ തുടിപ്പുണ്ടെന്നു മനസ്സിലാക്കിയ സിദ്ധലിംഗയ്യ തനൂജയെ ഉടന്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. തുണികൊണ്ട് മുറിവ് കെട്ടിയ ശേഷം ഓട്ടോയില്‍ തനൂജയെ വിക്ടോറിയ ആശുപത്രിയില്‍ എത്തിച്ചത്. യുവതിക്ക് അടിയന്തിരമായി ആവശ്യമായിവന്ന A+രക്തം നല്‍കിയ ശേഷമാണ് സിദ്ധലിംഗയ്യ ആശുപത്രി വിട്ടത്.

തനൂജ അപകടനില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. വിധവയായ തനൂജയാണ് ശേഖരിന്റെ രണ്ട് മക്കള്‍ക്കും ട്യൂഷന്‍ എടുക്കുന്നത്. ശേഖറിനെ പോലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിന്റെ കാരണം അന്വേഷിച്ച് വരികയാണെന്ന് പോലീസ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply