ലൈംഗീകചൂഷണം ; കായിക അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു

കണ്ണൂരില്‍ എട്ട് വിദ്യാര്‍ത്ഥിനികളെ അധ്യാപകന്‍ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. ചന്ദനാക്കാംപാറയിലെ സ്വകാര്യ സ്‌കൂളിലാണ് സംഭവം. കണ്ണൂര്‍ പയ്യാവൂര്‍ പഞ്ചായത്തിലെ സ്വകാര്യ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കായികാധ്യാപകനെതിരെയാണ് വിദ്യാര്‍ത്ഥിനികൾ പരാതിപ്പെട്ടത്. സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിംഗിലാണ് വിദ്യാര്‍ത്ഥിനികള്‍ പരാതി നല്‍കിയത്. തുടര്‍ന്ന് അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു.

ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെയും ശിശു സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ അടുത്തിടെ സ്‌കൂളിലെ 200ഓളം കുട്ടികളെ കൗണ്‍സിലിംഗിന് വിധേയരാക്കിയിരുന്നു. ഈ കൗണ്‍സിലിംഗിലാണ് പീഡന വിവരം പുറത്ത് വന്നത്. വിഷയത്തില്‍ ശിശു സംരക്ഷണ സമിതി ഇന്ന് കണ്ണൂര്‍ എസ്പിക്ക് റിപ്പോര്‍ട്ട് കൈമാറും.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*