‘എന്റെ അത്ര ഗ്ലാമറില്ല അവന്‍’..മകന്റെ കുറ്റങ്ങള്‍ എണ്ണിപ്പറഞ്ഞ് താരം

‘എന്റെ അത്ര ഗ്ലാമറില്ല അവന്‍’..മകന്റെ കുറ്റങ്ങള്‍ എണ്ണിപ്പറഞ്ഞ് താരം

പ്രേക്ഷകരുടെ ഇഷ്ട നടനും സംവിധായകനുമാണ് ലാല്‍. തമാശകള്‍ നിറഞ്ഞ ഒരുപാട് കഥാപാത്രങ്ങള്‍ മലയാളികള്‍ക്ക് നല്‍കിയ താരം കൂടിയാണ് ലാല്‍. സിനിമയില്‍ മാത്രമല്ല താരം സോഷ്യല്‍ മീഡിയകളിലും സജീവസാന്നിധ്യമാണ്.

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ആരാധകരുമായി പങ്കുവെച്ച ചില ചോദ്യോത്തരങ്ങളാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ആരാധകര്‍ക്ക് ഇഷ്ടമുള്ള ചോദ്യം ചോദിക്കാമെന്നുള്ള പോസ്റ്റ് അദ്ദേഹം പങ്കുവെച്ചത്.

തൊട്ടുപിന്നാലെ ചറപറ ചോദ്യങ്ങളുമായി ആരാധകര്‍ വന്നു നിറഞ്ഞു. അതിനെല്ലാം ലാല്‍ നല്‍കിയതാകട്ടെ രസകരമായ മറുപടികളും. മകന്‍ ജീന്‍പോള്‍ ലാലിന്റെ മൂന്ന് കുറവുകള്‍ പറയാമോ എന്നായിരുന്നു ഒരു ചോദ്യം.

ലാലിന്റെ മറുപടി ഇങ്ങനെ: അവന്‍ എന്റെ അത്ര ഗ്ലാമര്‍ ഇല്ല…അവന്‍ എന്റെ അത്ര പ്രായം ഇല്ല….അവന്‍ എന്നെപ്പോലെ ജീന്‍ എന്ന് പേരുള്ള മിടുക്കനായ മകന്‍ ഇല്ല.

മറ്റൊരു ചോദ്യം എത്ര വയസായി എന്നുള്ളതായിരുന്നു. ദുല്‍ഖറിനെക്കാള്‍ അല്‍പ്പം കൂടുതലെന്നായിരുന്നു ലാലിന്റെ കിടിലന്‍ മറുപടി. ഹോളിവുഡില്‍ വില്ലനായി പൊയ്ക്കൂടെ എന്നാ ചോദ്യത്തിന്, എന്ത് ചെയ്യാനാണ് ഹോളിവുഡില്‍ നിന്ന് വരുന്നതെല്ലാം നായകവേഷങ്ങളാണ് എന്നായിരുന്നു ലാലിന്റെ കിടിലന്‍ കമന്റ്.

കുത്താനും കൊല്ലാനും പെട്രോള്‍ ഒഴിച്ച് കത്തിക്കാനും പോകുന്നതിന് മുന്‍പ് ഇതൊന്നു കാണണം

കുത്താനും കൊല്ലാനും പെട്രോള്‍ ഒഴിച്ച് കത്തിക്കാനും പോകുന്നതിന് മുന്‍പ് ഇതൊന്നു കാണണം

Rashtrabhoomi இடுகையிட்ட தேதி: புதன், 10 ஜூலை, 2019

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*